ഞങ്ങളിരുവരും ഇനി ആകാശത്തൊരുമിച്ച് ഫുട്ബോൾ കളിക്കും…
പെലെയുടെ വാക്കുകളാണ്…
മറഡോണയുടെ മരണമറിഞ്ഞ് ഏതാനും നിമിഷത്തിനകം..
മറഡോണയും പെലെയും..
കാലഘട്ടത്തിന്റെ ഇതിഹാസങ്ങൾ..
എങ്കിലും മറഡോണ…
മറഡോണ എന്ന ഒരൊറ്റപ്പേര് എല്ലാ ഇതിഹാസങ്ങളുടെ മുന്നിൽ തന്നെ നിൽക്കുന്നു..
ഫുട്ബോളിന്റെ സൗന്ദര്യത്തെയും വേഗത്തെയും ഉടലിലുടനീളം കെട്ടിവെച്ച മഹാപ്രതിഭ..
ചതിയാണോ, ബുദ്ധിമോശമാണോ എന്ന് ഇപ്പോഴും തിരിച്ചറിയാത്ത ഒന്നിന്റെ പേരിൽ മൈതാന മധ്യത്തിൽനിന്ന് തിരിച്ചുപോയി..ലോക ഫുട്ബോൾ മാമാങ്ക മധ്യേ..
വിഷാദമായിരുന്നു പിന്നീട് മറഡോണക്ക് കൂട്ട്..
അതല്ലാതെ മറ്റെന്ത് വരാനാണ്..
മരണം വരെ വിഷാദം തന്നെ കൂട്ടിരുന്നു..
വിശുദ്ധമെന്ന് കരുതുന്ന ഇടങ്ങളിൽ മാത്രമായിരുന്നില്ല മറഡോണ ഉണ്ടായിരുന്നത്..
എല്ലായിടത്തും അദ്ദേഹമുണ്ടായിരുന്നു..
ആഘോഷങ്ങളിൽ ആർപ്പുവിളിച്ചു..
സങ്കടങ്ങളിൽ പൊട്ടിക്കരഞ്ഞു..
നിരാശകളിൽ മുഖം പൂഴ്ത്തി.
മറഡോണ സമ്മാനിച്ചത് അതിമനോഹരമായ ഫുട്ബോൾ ആയിരുന്നുവെങ്കിൽ
അദ്ദേഹത്തിന്റെ വേർപാട് നൽകുന്നത് ഒരിക്കലും നികത്താനാകാത്ത ശൂന്യതയാണ്..
ശൂന്യത മാത്രമാണ്..
ഫുട്ബോൾ മൈതാനങ്ങളിൽ ഇനിയും മനോഹരമായ ചുവടുകളുണ്ടായിരിക്കും..
പക്ഷെ.. മറഡോണ..അത് ഒന്നേയുള്ളൂ..
ചിലതൊക്കെ ഒന്നേയുള്ളൂ..
സൂര്യൻ…
ചന്ദ്രൻ…
അങ്ങിനെ…
ഒന്നുമാത്രമുള്ളത്..
പ്രിയപ്പെട്ട മറഡോണ..
പെലെ പറഞ്ഞിട്ടുണ്ട്..
ആകാശത്തിരുന്ന് നിങ്ങൾക്കൊപ്പം ഫുട്ബോൾ കളിക്കുമെന്ന്..
പറ്റുമെങ്കിൽ ഒരിക്കൽ കൂടി ഭൂമിയിലേക്കിറങ്ങി വരിക..
പാതിവഴിയിൽ മുറിഞ്ഞുപോയ കളിയുടെ ബാക്കി സമ്മാനിക്കുക..
ഒരിക്കൽ കൂടിയൊന്ന് കാണാൻ.
കണ്ണുനിറയെ കാണാൻ…
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS