Social

ഇന്ത്യൻ മുസ്ലിങ്ങളും അപരത്വവും; ഹിന്ദുത്വത്തിൻ്റെ സ്വഭാവിക ദേശീയതയും

റീനാ ഫിലിപ്പ്

രണ്ടു ദിവസം മുൻപ് ചാർമിനാർ ഭാഗത്തേക്ക് പോയതാണ്. ഒപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നു. മുസ്ലിം majority area ആണ് അത്. നല്ല തിരക്കുണ്ട്.

അപ്പോൾ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് വളരെ casual ആയി പറയുകയാണ് ‘ഇത് മുസ്ലിങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലമാണ്, റംസാൻ സമയത്തൊക്കെ വന്നാൽ മിനി പാകിസ്ഥാൻ പോലെ തോന്നും ഇവിടെ’ എന്ന്.

ഈ ‘ മിനി പാകിസ്ഥാൻ ‘ എന്ന വിശേഷണം കേരളത്തിൽ മലപ്പുറത്തെ കുറിച്ചും കേട്ടിട്ടുണ്ട്. സംഘികളുടെ വിദ്വേഷ പരാമർശം അല്ല ഉദ്ദേശിച്ചത്.

വളരെ സെക്കുലർ ചിന്താഗതി പുലർത്തുന്നവർ പോലും വളരെ സാധാരണം എന്ന മട്ടിൽ ഇത്തരം പ്രയോഗങ്ങൽ നടത്തുന്നത് കണ്ടിട്ടുണ്ട്.

ഹിന്ദുക്കൾ കൂട്ടമായി തിങ്ങി പാർക്കുന്ന എത്രയോ സ്ഥലങ്ങൾ ഈ രാജ്യത്ത് ഉണ്ട്. അവിടെ ആരും മിനി നേപ്പാൾ, മിനി സംഘിസ്ഥാൻ പോലെയുള്ള പേരുകളുമായി ചെല്ലാറില്ല.

ക്രിസ്ത്യാനികൾ കൂടുതൽ താമസിക്കുന്ന സ്ഥലത്തെ ആരും മിനി വത്തിക്കാൻ എന്ന് വിശേഷിപ്പിച്ചു കണ്ടിട്ടില്ല.

പക്ഷേ ഈ രാജ്യത്ത് ജനിച്ചു ഇവിടെ ജീവിക്കുന്ന മുസ്ലിങ്ങളുടെ കാര്യം വരുമ്പോൾ മാത്രം അവരിൽ അപരത്വം ആരോപിക്കപ്പെടുന്നു.

ഇത് പോലെ തന്നെ കുറച്ച് നാൾ മുന്നേ ഒരു സുഹൃത്തിൻ്റെ പാർട്ണർ പറയുകയുണ്ടായി ‘എപ്പോഴെങ്കിലും ഒരു ടാക്സിയോ ഓട്ടോയോ വേണ്ടി വന്നാൽ എന്തെങ്കിലും വഴിയുണ്ടെങ്കിൽ ഞാൻ മുസ്ലിം ഡ്രൈവർമാരെയേ opt ചെയ്യൂ, കാരണം അവർ പറ്റിക്കില്ല, എന്നിട്ടും എങ്ങിനെയാണ് അവർക്കിടയിൽ ഇത്രയും തീവ്രവാദികൾ ഉണ്ടാകുന്നത് ‘ ?!

ഏതു! മുസ്ലിങ്ങളുടെ കൂട്ട വംശഹത്യ നടത്തി അധികാരത്തിൽ കയറിയ ഒരു സര്ക്കാര് ഭരിക്കുന്ന രാജ്യത്ത് ഇരുന്നാണ് ഇവർ ഇരകളിൽ പഴി ചാരുന്നത്.

കാരണം ഹിന്ദുത്വ എന്നത് തീവ്രവാദമല്ല ദേശീയതയായി ഇവരുടെയൊക്കെ ഉപബോധ മനസ്സ് അംഗീകരിച്ചു കഴിഞ്ഞു.

മേൽ പറഞ്ഞ രണ്ടു പേരും മനഃപൂർവമായി ഇസ്ലാമോഫോബിയ കൊണ്ട് നടക്കുന്നവരോ ബിജെപി അനുഭാവികളോ പോലുമല്ല.

എന്നിട്ടും എത്ര ഭംഗിയായി, എത്ര നിഷ്കളങ്കമായാണ് ഇവർ ഫാസിസത്തിൻ്റെ അജണ്ടയിൽ പോയി തല വെക്കുന്നത് !

ഫാസിസം നിർമ്മിക്കുന്ന നുണകളുടെ പ്രചാരകരായി സ്വയം മാറുന്നത് !

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x