Middle East

‘ഒന്നിപ്പിക്കലിന്റെ മാന്ത്രിക ശക്തിയാണ് ഭാരത് ജോഡോ യാത്ര നൽകുന്ന സന്ദേശം’  

ജിദ്ദ: നമ്മുടെ സ്വന്ത്ര സമര സേനാനികൾ ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ രാജ്യത്തെ ജനങ്ങളെ ഒരുമിച്ച് കൊണ്ടുവന്നത് പോലെ, ഭരണകൂട സ്വച്ഛാധിപത്യത്തിനെതിരെ ഒന്നിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടമാണ്‌,  ഭാരത് ജോഡോ യാത്രയിലൂടെ  രാഹുൽ ഗാന്ധി നടത്തുന്നതെന്നു ഒ ഐ സി സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ പറഞ്ഞു.

3000  കിലോമീറ്ററിലധികം നടന്നു പഞ്ചാബിലെത്തിയ യാത്രയിൽ പങ്കാളിയാകുവാൻ സാധിച്ചതിനു ശേഷമാണ് മുനീർ വർത്തകുറിപ്പിൽ ഈ കാര്യം പറഞ്ഞത്.  സംഘപരിവാർ  വിഭജന നയത്തിനെതിരെയുള്ള ഒന്നിപ്പിക്കലിന്റെ മാന്ത്രിക ശക്തിയാണ്  ഭാരത് ജോഡോ യാത്ര നൽകുന്നത്.

2022 സെപ്തംബർ 7 നു കന്യാകുമാരിയിൽ നിന്നും ആരംഭിച്ച സമയത്തും മുനീർ പങ്കെടുത്തിരുന്നു, വീണ്ടും പഞ്ചാബിൽ യാത്രയിൽ പങ്കെടുക്കാവാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. വ്യവസായ നഗരമായ മാണ്ഡി – ഗോബിന്ദ്ഗഢിന് സമീപമുള്ള അമലോഹ്  നിന്നും ആരംഭിച്ചു ലൂധിയാനയിലൂടെ  ജലന്ദർ പേരെയുള്ള യാത്രക്കിടയിലാണ് രാഹുൽ ഗാന്ധിയോടപ്പം സംസാരിച്ചു അൽപ നേരം നടക്കുവാൻ സാധിച്ചത്.

സൗദി അറേബ്യയിലെ പുതിയ സംഭാവികസങ്ങളെ കുറിച്ചും  മാറ്റങ്ങളിലെ കുറിച്ചും അദ്ദേഹം ചോദിച്ചു മനസിലാക്കി. സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ നടത്തുന്ന ഭരണ പരിഷ്‌കാരങ്ങൾ കുറിച്ചും അവ സമൂഹത്തിൽ വരുത്തിയ കാര്യങ്ങളെ കുറിച്ചും അദ്ദേഹം ചോദിച്ചു. ടീഷർട്ട് മാത്രം ധരിച്ച് ആസാമാന്യമായ മനകരുത്തോടെ കൃത്യമായ കാഴ്ചപാടുമായി ദിവസവും 20-25 കിലോമീറ്റർ നടക്കുന്ന അദ്ദേഹം  രണ്ടു കോട്ട് ധരിച്ച എന്നോട് തണുപ്പ് കൊടുതലാണോ എന്നും ആരാഞ്ഞു.

മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന പ്രവാസി ഭാരതീയ ദിവാസിലെ കൺവേൻഷനിൽ  പങ്കെടുത്തതനിനു ശേഷമാണ് പഞ്ചാബിൽ എത്തിയത്. യാത്രയിൽ ആവശ്യമായ സഹായങ്ങൾ നല്കിയ എഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലൻ എം പി,  പഞ്ചാബ് സംസ്ഥാന യാത്ര  കോർഡിനേറ്റർ കുൽജിത് സിങ് നഹ്‌റ, പഞ്ചാബ് പി സി സി ഭാരവാഹികളായ ഹാപ്പി ഘോര, ഹർപ്രീത് സിങ്, യാത്രയിലെ  സ്ഥിരങ്ങളായ അലങ്കാർ സഹായി, ചാണ്ടി ഉമ്മൻ, അനിൽ ബോസ്, ഷീബ രാമചന്ദ്രൻ, ഷാജി ദാസ്, വിജേഷ്,  തുടങ്ങിയവർക്കും പ്രത്യേകം നന്ദി അറിയിക്കുന്നുവെന്നും മുനീർ പറഞ്ഞു. യാത്ര കടന്നു പോകുന്ന സ്ഥലങ്ങളിൽ ജനങ്ങൾക്കിടിയിലും യുവാക്കൾക്കിടയിലും വലിയ ആവേശമാണ് ദർശിക്കാൻ ആയതെന്നും മുനീർ കുട്ടിച്ചെർത്തു.  

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x