കരിയർ സിനഡ്രോം; എന്തിനും ഏതിനും കടുത്ത മത്സര പരീക്ഷയാകുന്ന ജീവിതങ്ങൾ

ഇന്ന് കുട്ടികൾ ഉണ്ടായി അഞ്ചാം ക്ലാസ് മുതൽ കരിയർ കൗൺസിലിംഗ് കൊടുത്തു കൊടുത്തു കൂട്ടികൾ കളിച്ചു വളരേണ്ട കാലത്ത് അവരുടെ ഭാവിയെകുറിച്ച് anxiety കൂട്ടനേ സാധിക്കുകയുള്ളൂ
കുട്ടികൾ കളിച്ചു നടക്കേണ്ട കാലത്ത് അതിനു സ്‌പേസ് വേണം. കാരണം ഏറ്റവും കൂടുതൽ സാമൂഹികവൽക്കരണം അവിടെയാണ്.
ഇന്ന് ടീൻ ഏജ് ആയ ഓരോ കുട്ടികളും കരിയർ anxious ആണ്.
എങ്ങനെ കരിയർ ശരിയാക്കാം, എന്ത് കരിയർ അങ്ങനെ… പിന്നെ ഡോക്ടർ, എഞ്ചിനിയർ ഒക്കെയാക്കാൻ ഹൈ പ്രെഷർ എൻട്രൻസ് കോച്ചിങ്. പലപ്പോഴും 11-12 നൊപ്പം. അഥവാ മെഡിസിൻ കിട്ടിയാൽ പിന്നെ പി ജി അഡ്മിഷൻ കിട്ടാനുള്ള പ്രെഷർ.
ജോലി കിട്ടിയാൽ ജോലിയിൽ എങ്ങനെ വിജയിക്കാമെന്ന പ്രെഷർ. എത്രയും കൂടുതൽ സാലറിക്ക് വേണ്ടി ജോബ് ഷിഫ്റ്റിന് വേണ്ടിയുള്ള പ്രെഷർ. പിന്നെ എല്ലാവരെയും പോലെ വല്യ വീടും വല്യ കാറിനുമുള്ള പീർ പ്രഷർ.
അത് കഴിഞ്ഞു EMI പ്രെഷർ.
ഇങ്ങനെ അമ്പത് വയസ്സ് ആകുന്നതിന് മുമ്പേ ഹൈപ്പർ ടെൻഷൻ.
കരിയർ ഒക്കെ വിജയിപ്പിച്ചു വിജയശ്രീലാളിതരാക്കുമ്പോൾ കുടുംബം ഒരു വഴിക്കാകും. ഡിവോഴ്സ് കൂടും. ഫെർട്ടിലിട്ടി കുറയും, കുട്ടികൾ കുറയും.
ഉള്ള കുട്ടികൾക്ക് ഈ പ്രെഷർ കുക്കർ സാഹചര്യത്തിൽ എങ്ങനെയും അവരുടെ കരിയർ വിജയിപ്പിക്കാൻ നോക്കും
കേരളം വിട്ട് പോയാലും ഈ ഹൈപ്പർ കരിയർ സിനഡ്രോമും അതിന്റെ ഡ്രൈവിംഗ് ഫോഴ്‌സായ പണമോഹവും കുറയില്ല
ജീവിത ലക്ഷ്യം = കരിയർ സക്സ്സസ് = കൂടുതൽ പണം = സോഷ്യൽ സ്റ്റാറ്റസ് എന്ന സമവാക്യത്തിനു പുറത്തായാൽ അത് സോഷ്യൽ അനോമലിയാകുമെന്ന അവസ്ഥയായിലാണ് കാര്യങ്ങൾ. എന്തിനും ഏതിനും കടുത്ത മത്സര പരീക്ഷയാകുന്ന ജീവിതത്തിൽ വിജയവും പരാജയവും സാമൂഹിക ധാരണ നിർമ്മിതികളാണ്.
സ്കൂളിൽ തൊട്ട് മത്സര പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങിക്കുന്നവർ മിടുക്കൻമാരും അല്ലാത്തവർ മണ്ടൻമാരുമാകുന്ന സാമൂഹിക മനസ്ഥിതികൾ. കരിയർ സക്സ്സും കാശും ഉള്ളവർ മിടുക്കൻമാരും അതില്ലാത്തവർ മണ്ടൻമാർ എന്ന സാമൂഹിക ധാരണ.
ഹൈഡപ്പർ കരിയർ സിനഡ്രോം എന്നത് ജീവിതം തന്നെ ഒരു ഓട്ട മത്സരമായി കാണുന്ന അവസ്ഥയാണ്. ഓട്ട മത്സരത്തിൽ സ്ഥാനമാന മോഹങ്ങൾ എല്ലാം ലഭിച്ചാൽ ഞാൻ മിടുക്കനാണ് എന്ന് അറിഞ്ഞും അറിയാതെയുമുള്ള തോന്നൽ.
രാഷ്ട്രീയത്തിലും ഹൈപ്പാർ കരിയർ സിനഡ്രോം കൂടുന്നുണ്ട്. രാഷ്ട്രീയ മൂല്യങ്ങളെക്കാൾ എങ്ങനെയെങ്കിലും എന്ത് വിധേനയും അധികാരത്തിൽ എത്തുക എന്നരൊറ്റ കരിയർ മോട്ടിവേഷൻ മാത്രമായി.
അധികാരം കിട്ടിയാൽ പിന്നെ give more ഓട്ടപാച്ചിൽ. കിട്ടിയത് പോര പോര എന്ന ഒരിക്കലും ശമിക്കാത്ത ദാഹം. ഐ, മി, മൈൻ സിനഡ്രോം.
ഒരിക്കലും യൂണിഫോം ഇടാതെ നാട്ടിൽ കുറ്റിയും കൊന്ദും കളിച്ചു, തോട്ടിൽ മീൻ പിടിച്ചു കുളത്തിൽ നീന്തി വെറുതെ സുഖമായി പഠിച്ചു കരിയർ എന്നാൽ ചുക്കോ ചുണ്ണാമ്പോ എന്നു നോക്കാതെ ഒരു പ്രഷറും ഇല്ലാതെ സാധാരണ സർക്കാർ സ്കൂൾ കോളേജിൽ പഠിച്ചു പല വഴിക്ക് പോയ ഒരു കാർഷിക തലമുറയിൽ പെട്ടവരുടെ ഒരു നല്ല കാര്യം കരിയർ പ്രെഷർ ഇല്ലായിരുന്നു എന്നതാണ്. അന്നത്തെ രാഷ്ട്രീയക്കാര് പോലും കരിയർ സിനഡ്രോം കുറവായിരുന്നു
ഇന്ന് കരിയർ മാത്രമാണ് ജീവിതം എന്ന് കരുതുന്നവരുടെ എണ്ണം കൂടുന്നു. കരിയർ സക്സ്സസ് ഒരു സാമൂഹിക വാലിഡേഷനായി. രാഷ്ട്രീയത്തിൽ പോലും സൈഡ് ലൈൻ ചെയ്യപ്പെട്ടാൽ അയാൾ പരാജിതനാണ് എന്ന സാമൂഹിക മനസ്ഥിതി കൂടുന്നു. അങ്ങനെ അടിമുടി കരിയർ സിനഡ്രോം ബാധിച്ച രോഗതുരമായ സമൂഹമായി കൊണ്ടിരിക്കുന്നു.
ഈ പ്രശ്നങ്ങൾ ഒന്നും മോട്ടിവെഷൻ ക്ലാസ് കൊണ്ടു മാറില്ല.
Js Adoor
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS