
എഞ്ചിൻ ഓയിൽ; നിങ്ങളുടെ എഞ്ചിന്റെ ആയുസ്സ് നിർണ്ണയിക്കും
ഓയിൽ ചെയിഞ്ചിങ് നമ്മൾ എല്ലാരും ചെയുന്ന ഒരു കാര്യം ആണല്ലോ..എന്നാൽ അത് കറക്റ്റ് ടൈമിൽ തന്നെ ചെയ്യണം നീട്ടിവെക്കരുത് എന്ന് പറയുന്നത് എന്ത് കൊണ്ടാണ്? ഓയിൽ ഗ്രെയിഡുകൾ ഏതൊക്കെ ആണ്? ക്ലാസ്സിഫിക്കേഷൻ ഏതൊക്കെ ആണ്? നമ്മുടെ വണ്ടിക് വേണ്ട എൻജിൻ ഓയിലിന്റെ ഗ്രെയിഡ് എന്താണ്?ഇങ്ങനെ ഒക്കെ ചോദിച്ചാൽ നമ്മളിൽ പലർക്കും ഉത്തരം കാണില്ല… അത് കൊണ്ട് ആണ് എൻജിൻ ഓയിലിനെ കുറിച്ച് ഒരു പോസ്റ്റ് ഇടാം എന്ന് വിചാരിച്ചത്.
എന്ത് കൊണ്ട് എൻജിൻ ഓയിൽ കറക്റ്റ് ഇന്റെർവെലിൽ മാറണം എന്ന പറയുന്നു?
കാരണം കാലം കഴിയും തോറും എൻജിൻ ഓയിലിന്റെ ലൂബ്രിക്കേറ് ചെയ്യാനും എൻജിൻ തണുപ്പിക്കാനുള്ള കഴിവ് കുറഞ്ഞു കുറഞ്ഞു വരുകയും എൻജിൻ ഓയിലിൽ എൻജിനിൽ നിന്നുള്ള കാർബൺ ഡെപ്പോസിറ്റും മറ്റും കൂടുകയും ചെയ്യും. ഇങ്ങനെ വരുന്ന പക്ഷം അത് എൻജിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
മാത്രമല്ല ഒരുപാട് നാൾ ഓയിൽ മാറാതിരുന്നാൽ എൻജിന്റെ ഉള്ളിൽ Sludge ഫോം ചെയ്യാൻ കാരണം ആകുകയും ചെയ്യും. സ്ലഡ്ജ് ഫോർമേഷൻ ഉണ്ടാകുമ്പോൾ അത് ഓയിൽ പാസ് ചെയ്യാൻ ഉള്ള വഴികളിൽ തടസ്സങ്ങൾ ഉണ്ടാകുകയും അത് വഴി പല ഇടത്തേക്കുമുള്ള ഓയിൽ സപ്പ്ളെ നില്കായ്കാനും കാരണം ആകുന്നു.അത് കൊണ്ട് ആണ് എൻജിൻ ഓയിൽ ചെയിഞ്ചിങ് ഇന്റർവെൽ നീട്ടിവെക്കരുത് എന്ന് പറയുന്നത്.

ഓയിൽ വാങ്ങാൻ ഷോപ്പിൽ ചെല്ലുമ്പോൾ നമ്മൾ പലരും ചോതിക്കുന്നതാണ് 5W30 അല്ലേൽ 20w50 അങ്ങനെ അങ്ങനെ പല ഗ്രെയിഡുകളും,അതും അറിഞ്ഞു കൂടാത്തവർ കാറിന്റെ പേര് പറഞ്ഞു എൻജിൻ ഓയിൽ വാങ്ങും. അറിയാത്ത കടക്കാരൻ ആണേൽ ഏതേലും ഓയിൽ എടുത്തു തരുകയും ചെയ്യും..
എന്താണ് ഓയിൽ ഗ്രെയിഡ് ?
സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എഞ്ചിനീർസ് ( SAE ) ഡെവലപ്പ് ചെയ്ത ഒരു ഗ്രേഡിംഗ് സിസ്റ്റം ആണ് ഇത്. എൻജിൻ ഓയിലുകളെ അതിന്റെ വിസ്കോസിറ്റി വെച്ച് തരം തിരിച്ചിരിക്കുന്നു.
ഉദ്ദാഹരണം 20W50 എൻജിൻ ഓയിൽ ആണെങ്കിൽ W വിനു മുൻപ് വരുന്ന സംഖ്യ തണുപ്പ് സമയത്തെ ഓയിലിന്റെ പെർഫോമൻസിനെ കാണിക്കുന്നു. (W എന്നത് Winter/ Cold ടൈമിലെ വിസ്കോസിറ്റിയെ സൂചിപ്പിക്കുന്നു )
W വിനു ശേഷം വരുന്ന സംഖ്യ ചൂടായി ഇരിക്കുമ്പോൾ ഉള്ള ഓയിലിന്റെ പെർഫോമൻസിനെ സൂചിപ്പിക്കുന്നു.
ഉദ്ദാഹരണത്തിനു 0W20 യും 5W30 പോലുള്ള എൻജിൻ ഓയിൽ ആണെങ്കിൽ തണുത്തിരിക്കുന്ന സമയത്തും നല്ലത് പോലെ വർക്ക് ചെയ്യും.
20W50, 15W40 പോലുള്ള ഓയിലുകൾ ആണേൽ തണുപ്പ് സമയത്തെ ഫ്‌ലോ കുറച്ചു പതുക്കെ ആയിരിക്കും.
ഓരോ എഞ്ചിനുകൾക്കും രൂപകൽപന അനുസരിച്ച് ഓരോ ഗ്രേഡ് ആയിരിക്കും വരുന്നത്,അത് ഓയിൽ മാറുമ്പോൾ മാന്വൽ നോക്കി കറക്റ്റ് ആയിട്ട് തന്നെ മാറുക.
എന്താണ് API ക്ലാസ്സിഫിക്കേഷൻ?
അമേരിക്കൻ പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ട് ( API ) എൻജിൻ ഓയിലുകൾക് ഒരു സർവീസ് കാറ്റഗറി സെറ്റ് ചെയ്തു വെച്ചിട്ടുണ്ട്. അത് ഓരോ എഞ്ചിനുകൾക്കും ഇണങ്ങിയ രീതിയിൽ ഉള്ളവ ആയിരിക്കും.
എൻജിന്റെ ലൈഫും പെർഫോമൻസും കൂടാൻ ഓയിലിനുള്ളിൽ പല കെമിക്കൽസും ആഡ് ചെയ്തു ആണ്
ഇന്നത്തെ കാലത്തേ എൻജിൻ ഓയിലുകൾ പുറത്തിറക്കുന്നത്. എന്നാൽ ഇവ മാറി ഉപയോഗിക്കുന്നത് എൻജിൻ ലൈഫിനെ പ്രതികൂലമായി തന്നെ ബാധിക്കും.
ഉദ്ദാഹരണം API S ൽ തുടങ്ങുന്ന എൻജിൻ ഓയിൽ പെട്രോൾ എഞ്ചിനുകൾക് വേണ്ടി ഉള്ളവ ആണ്

API C,F ഒക്കെ ഡീസൽ എൻജിന് വേണ്ടി ഉള്ളവയും. ഇവ മാറി ഉപയോഗിച്ചാൽ എൻജിൻ പെട്ടെന്ന് തന്നെ നശിക്കാൻ കാരണം ആകും…കാരണം ഡീസൽ എഞ്ചിനുകക് വേണ്ടി ആഡ് ചെയ്തേക്കുന്ന കെർമിക്കല്സും മറ്റും പെട്രോൾ എഞ്ചിനുകൾക് ചേരില്ല..അത് പോലെ തന്നെ തിരിച്ച്ചും
പൊതുവെ നമ്മുടെ നാട്ടിലെ മിക്ക ഷോറൂമുകളിലും വർക്ഷോപ്പിലും ഓയിൽ ഷോപ്പുകളിലും ഇതിനെക്കുറിച്ചു അറിയവുന്നവർ വളരെ അപൂർവം ആണ്..എല്ലാവരും വിസ്കോസിറ്റി മാത്രമേ ശ്രെദ്ധിക്കാറുള്ളു..
നിങ്ങളുടെ വണ്ടിക് അനുയോജ്യമായത് ഓണേഴ്‌സ് മാന്വലിൽ കൊടുത്തിട്ടുണ്ട് അവ നോക്കി വാങ്ങുക.
ക്ലാസ്സിഫിക്കേഷൻ മാന്വലിൽ കൊടുത്തേക്കുന്നതിൽ കൂടുതൽ വാങ്ങിയാലും കുഴപ്പം ഇല്ല കുറഞ്ഞത് വാങ്ങരുത്.
ഉദ്ദാഹരണം API SL റെക്കമെന്റ് ചെയുന്ന വണ്ടികളിൽ SM ഉപയോഗിക്കാം എന്നാൽ SJ യോ SH ഓ ഉപയോഗിക്കാൻ പാടില്ല. (കൂടിയതാണോ കുറഞ്ഞതാണോ എന്നറിയാൻ ലാസ്റ് വരുന്ന അൽഫബെറ് അൽഫബെറ്റിക് ഓർഡറിൽ നോക്കിയാൽ മതി) മാന്വലിൽ അത് കൃത്യമായി പറയുന്നുണ്ടാവും..
ഈ അറിവ് എല്ലാര്ക്കും പ്രയോജനപ്പെടും എന്ന് വിശ്വസിക്കുന്നു..