Pravasi

സൗദിയിൽ ഇതുവരെ 50 മലയാളികൾ കോവിഡ് ബാധിച്ചു മരിച്ചു

ജിദ്ദ: സൗദിയിൽ ഇതുവരെ മരണമടഞ്ഞ മലയാളികളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി മീഡിയ വൺ റിപ്പോർട്ടർ അഫ്താബ് റഹ്മാൻ. സോഷ്യൽ മീഡിയയിൽ കേരള മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്ത് വായിക്കാം.

കേന്ദ്രം ശ്രദ്ധിക്കില്ലെന്നറിയാം.
അതുകൊണ്ട്
മുഖ്യമന്ത്രിയറിയാന്‍,

ഇത് സൌദിയില്‍ ഇന്നു വരെ മരണപ്പെട്ട മലയാളികളുടെ പട്ടികയാണ്. ഇന്നു ജൂണ്‍ അഞ്ചിന് വൈകീട്ട് അഞ്ചു മണിവരെ മരണപ്പെട്ടവരുടെ എണ്ണം അമ്പതാണ്. മരിച്ചു പോയവരുടെ എണ്ണം മാത്രം ബാക്കിയാകരുതെന്ന വാശിയിലാണ് അവരുടെ പേരും അഡ്രസും വിവരങ്ങളും ശേഖരിച്ച് വെച്ചത്. ഇത് എംബസി തന്നതല്ല. ചോദിച്ചാല്‍ മാത്രം കിട്ടുന്നതാണ് എംബസിയില്‍ നിന്നുള്ള അനുഭവം. അതുകൊണ്ട് ഇവിടെ വീണു പോയവരുടെ പട്ടിക മീഡിയവണിന് വേണ്ടി ശേഖരിച്ച് വച്ചതാണിത്. നാളെ അവരുടെ കുടുംബത്തെയൊക്കെ ആരെങ്കിലും അന്വേഷിച്ചാല്‍ നല്‍കാന്‍ വേണ്ടി മാത്രം.

ആവശ്യത്തിന് വിമാനങ്ങളില്ല. കൊണ്ടു പോകാനായി ശ്രമിക്കുന്നവരെ ട്രോളുന്ന തിരക്കിലാണ് പലരും. നാളെ അവരിലാരെങ്കിലും വീണു പോയാലും ഏതു പാര്‍‌ട്ടിക്കാരനാണെങ്കിലും വെറും പ്രവാസി ലേബലിലേ അവരുടെ അഡ്രസ് വരൂ എന്നുറപ്പാണ്. നാളെ വീണു പോകാനിരിക്കുന്നതും ആരാണെന്നറിയില്ല. ഈ വീണു പോയവരില്‍ കരുതലുള്ള കേരളത്തിന്‍റെ പോസ്റ്റര്‍ വെച്ചവരുണ്ട്. ഒരു എഫ് ബി അക്കൌണ്ട് പോലും ഇല്ലാത്തവരുണ്ട്. കേരളമെന്ന് മാത്രം അഡ്രസുള്ളവരുണ്ട്.

മാസങ്ങളായി ശമ്പളം കിട്ടാത്തവരാണ്. ഗള്‍ഫെന്ന അഡ്രസ് കൊണ്ട് മാത്രം പട്ടിണികിടന്നവരാണ്. അവരെ പരിഗണിക്കണം. തീര്‍ന്നുപോയ മലയാളികളുടെ പട്ടികയില്‍ അവരെക്കൂടി ചേര്‍ക്കണം. വേണ്ടതൊക്കെ ചെയ്തു കൊടുക്കണം. നിങ്ങള്‍ ചോദിച്ച ഫണ്ടിലേക്കൊക്കെ ഗള്‍ഫായത് കൊണ്ട് മാത്രം വാരിയിട്ടവരാണ്. അവരുടെ കുഴിമാടങ്ങളോടെങ്കിലും നന്ദി കാണിക്കണം.

സൌദിയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ട മലയാളികളുടെ പട്ടിക:

  1. മദീനയില്‍ കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്നാസ് (29 വയസ്സ്)
  2. റിയാദില്‍ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാന്‍ (41)
  3. റിയാദില്‍ മരണപ്പെട്ട വിജയകുമാരന്‍ നായര്‍ (51 വയസ്സ്)
  4. മക്കയില്‍ മരണപ്പെട്ട മലപ്പുറം തെന്നല വെസ്റ്റ്‌ ബസാർ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാർ (57 വയസ്സ്)
  5. അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരണപ്പെട്ട ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51 വയസ്സ്)
  6. ജിദ്ദയില്‍ മലപ്പുറം കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസ്സൻ (56)
  7. മദീനയില്‍ മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂർ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കർ (59)
  8. മക്കയില്‍ മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി മുഹമ്മദ് റഫീഖ് (46)
  9. റിയാദില്‍ കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹിം കുട്ടി (43)
  10. ദമ്മാമില്‍ മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ സുവദേവന്‍ (52),
  11. ദമ്മാമില്‍ എറണാകുളം മുളന്തുരുത്തി സ്വദേശി ഇറക്കാമറ്റത്തില്‍ കുഞ്ഞപ്പന്‍ ബെന്നി (53),
  12. റിയാദില്‍ തൃശ്ശൂര്‍ കുന്നംകുളം കടവല്ലൂര്‍ സ്വദേശി പട്ടിയാമ്പുള്ളി ബാലന്‍ ഭാസി (60)
  13. റിയാദില്‍ കൊല്ലം ജില്ലയിലെ അഞ്ചല്‍ ഇടമുളക്കല്‍ ആതിര ഭവനില്‍ മധുസൂദനന്‍പിള്ള (61)
  14. റിയാദില്‍ കണ്ണൂര്‍ മൊഴപ്പിലങ്ങാട് സ്വദേശി കാരിയന്‍കണ്ടി ഇസ്മായീല്‍ (54) എന്നിവരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
  15. ദമ്മാമില്‍ കാസര്‍ഗോഡ് കുമ്പള സ്വദേശി മൊയ്തീന്‍ കുട്ടി അരിക്കാടി (59)
  16. റിയാദില്‍ നഴ്സായ ഓള്‍ഡ് സനയ്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന കൊല്ലം എഴുകോണ്‍ സ്വദേശിനി ലാലി തോമസ് പണിക്കര്‍ (53)
  17. ജുബൈലില്‍ കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ സ്വദേശി പാലക്കോട്ട് ഹൗസില്‍ അബ്ദുല്‍ അസീസ് പി.വി (52)
  18. ജുബൈലില്‍ മലപ്പുറം ചേലേമ്പ്ര സ്വദേശി പ്രമോദ് മുണ്ടാണി (41)
  19. ജുബൈലില്‍ കൊല്ലം കിളികൊല്ലൂര്‍ സ്വദേശി സാം ഫെര്‍ണാണ്ടസ് (55)
  20. ജിദ്ദയില്‍ മലപ്പുറം രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58)
  21. ജിദ്ദയില്‍ മലപ്പുറം കൊണ്ടോട്ടി മുതവല്ലൂർ സ്വദേശി പറശ്ശീരി ഉമ്മർ (53)
  22. ജിദ്ദയില്‍ മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി അഞ്ചു കണ്ടൻ മുഹമ്മദ് ഇല്ല്യാസ് (43)
  23. ജിദ്ദയില്‍ കൊല്ലം പുനലൂർ സ്വദേശി ശംസുദ്ദീൻ (42)
  24. ജുബൈലില്‍ കൊല്ലം കരുനാഗപ്പള്ളി പുള്ളിമാന്‍ ജംഗഷന്‍ സ്വദേശി ഷാനവാസ് ഇബ്രാഹിം കുട്ടി (32)
  25. റിയാദില്‍ ആലപ്പുഴ പ്രയാര്‍ വടക്ക് സ്വദേശി കൊല്ലശ്ശേരി പടീറ്റത്തില്‍ അബ്ദസ്സലാം (44)
  26. റിയാദില്‍ മലപ്പുറം വേങ്ങര വെട്ടുതോട് നെല്ലിപ്പറമ്പ് സ്വദേശി വിളഞ്ഞിപ്പുലാന്‍ ശഫീഖ്(43)
  27. റിയാദില്‍ കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി മാമ്പചന്ദ്രോത്ത് കുന്നുമ്പുറം പി.സി സനീഷ്(37)
  28. ദമ്മാമില്‍ ആലപ്പുഴ ഓച്ചിറ കൃഷ്ണപുരം സ്വദേശി ബാബു തമ്പി (48)
  29. അല്‍ഖോബാറില്‍ കോഴിക്കോട് പെരുമണ്ണ തെക്കേപ്പാടത്ത് വി.പി അബ്ദുല്‍ ഖാദര്‍ (55)
  30. ജിദ്ദ സനാഇയ്യയിൽ ജോലിച്ചെയ്യുന്ന മലപ്പുറം വഴിക്കടവ് സ്വദേശി പുതിയത്ത് മുഹമ്മദ്
  31. ജിദ്ദയിൽ മലപ്പുറം കാളിക്കാവ് സ്വദേശി മുഹമ്മദലി അനപ്പറ്റത്ത് (49)
  32. ജിദ്ദയില്‍ മലപ്പുറം ചട്ടിപ്പറമ്പ് ചേങ്ങോട്ടൂർ സ്വദേശി പുള്ളിയിൽ ഉമ്മർ (49)
  33. റിയാദില്‍ തൃശൂർ ഇരിഞ്ഞാലക്കുട വെള്ളാങ്ങല്ലൂർ സ്വദേശി കൊരമുട്ടിപ്പറമ്പിൽ ബഷീർ (64)
  34. ദമ്മാമില്‍ ആലപ്പുഴ വാടയ്ക്കല്‍ സ്വദേശി കുരിശിങ്കല്‍ ജോണി (50)
  35. റിയാദില്‍ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഷമീര്‍
  36. ദമ്മാമില്‍‌ തിരുവനന്തപുരം മണക്കാട് ഫെര്‍ഷിന്‍ ക്വാട്ടേജിലെ ഫാറൂഖ് (67)
  37. ഇടുക്കി തന്നിമൂട് സ്വദേശി മണ്ണില്‍പുരയിടത്തില്‍ സാബു കുമാര്‍ (52)
  38. മക്കയില്‍ മലപ്പുറം കൊണ്ടോട്ടി ചീക്കോട് വെട്ടുപാറ സ്വദേശി അലിരായിന്‍ കോട്ടുമല്‍ (49)
  39. റിയാദ് ദവാദ്‌മിയില്‍ മലപ്പുറം മഞ്ചേരി മഞ്ഞപ്പറ്റ സ്വദേശി ഡോമിനിക് (38)
  40. ദമ്മാമില്‍ മലപ്പുറം പാണ്ടിക്കാട് ഒരുവുംപുറം സ്വദേശി മീന്പിടി ഹൌസ് മുഹമ്മദ് ശരീഫ് (50)
  41. ജിദ്ദയില്‍ പത്തനംതിട്ട തിരുവല്ല സ്വദേശി സിമി ജോർജ് (48)
  42. റിയാദില്‍ കോഴിക്കോട് താമരശ്ശേരി സ്വദേശി കോരങ്ങാട് സുബ്രമണ്യന്‍ (54)
  43. ജുബൈലില്‍ കൊല്ലം പാതാരം ഇരവിച്ചിറ പടിഞ്ഞാറ് സ്വദേശി മുകളയ്യത്ത് പുത്തന്‍ വീട്ടില്‍ നാണു ആചാരി രാജു (56)
  44. ദമ്മാമില്‍ മലപ്പുറം താനാലൂര്‍ സ്വദേശി പട്ടലൂര്‍ മലയില്‍ പ്രേമ കുമാരന്‍ (50)
  45. ജുബൈലില്‍ തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി ദാറുസ്സലാം അബ്ദുറഹ്മാന്‍ ബഷീര്‍ (60)
  46. ജുബൈലില്‍ ആലപ്പുഴ എരമത്തൂര്‍ മണ്ണാര്‍ സ്വദേശി അനില്‍ കുമാര്‍ ശിവരാമ പിള്ള (52)
  47. ജുബൈലില്‍ പത്തനതിട്ട അടൂര്‍ സ്വദേശി പൂഞ്ഞാല് വീട്ടില് ജോര്‍ജ് ബാബു (66)
  48. ദമ്മാമില്‍ കോഴിക്കോട് വടകര കക്കട്ടില്‍ സ്വദേശി കുട്ടിയില്‍ വീട്ടില്‍ നിജേഷ് കണാരന്‍ (33)
  49. ജിദ്ദയില്‍ പത്തനംതിട്ട നാരങ്ങാനം തട്ടപ്ലാക്കൽ വീട്ടിൽ ഷംസുദ്ദീൻ ടി എച് (48)
  50. അല്‍ഖോബാറില്‍ മലപ്പുറം ഡൗണ്‍ഹില്‍ വാറങ്കോട് സ്വദേശി കപ്പുക്കുത്ത് വീട്ടില്‍ അബ്ദുറഷീദ് (47)

കരുതല്‍ കിട്ടാതെ പോയവരാണ്. പരിഗണിക്കണം. വൈകീട്ടത്തെ വാര്‍ത്താ സമ്മേളനങ്ങളില്‍ അവര്‍ മരിച്ച വിവരമെങ്കിലും സ്ഥിരീകരിക്കണം. ?

അഫ്താബു റഹ്മാന്‍
മീഡിയവൺ

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x