
വാഷിംഗ്ടണ്‍: കൊറോണക്കെതിരായ വാക്‌സിന്‍ തയ്യാറാണെന്ന് അമേരിക്ക. 2 മില്യന്‍ വാക്‌സിനുകള്‍ അമേരിക്ക തയ്യാറാക്കിയതായി പ്രഡിസന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. നിലവില്‍ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയായാല്‍ വിതരണം ആരംഭിക്കുമെന്നും ട്രംപ് പറഞ്ഞു.
“ഞങ്ങള്‍ വാക്‌സിനുകളുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ച നടത്തിയിരുന്നു. മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നത്. അതിശയിപ്പിക്കുന്ന ചില സസ്‌പെന്‍സുകളും ഞങ്ങള്‍ കാത്തുവെച്ചിട്ടുണ്ട്. വാക്‌സിന്‍ നിര്‍മ്മാണത്തില്‍ വലിയ രീതിയിലുള്ള പുരോഗമനമാണ് കാണാനാകുന്നത്. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാകുന്നതോടെ വാക്‌സിന്റെ വിതരണം ആരംഭിക്കും.” – ട്രംപ് പറഞ്ഞു.
അമേരിക്കയില്‍ നിലവില്‍ ഏഴോളം കമ്പനികളാണ് വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇവയില്‍ അഞ്ച് കമ്പനികളെയാണ് വൈറ്റ് ഹൗസ് വാക്‌സിന്‍ നിര്‍മ്മാണത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. എന്നാല്‍, ഏത് കമ്പനിയാണ് നിര്‍മ്മാണം ആരംഭിച്ചതെന്ന വിവരം ട്രംപ് വ്യക്തമാക്കിയിട്ടില്ല.