24 മണിക്കൂറിനുള്ളിൽ UAPA പ്രകാരം കേസ് എടുത്തത് 6 പേർക്ക് എതിരെ !
കാശ്‌മീരി ഫോട്ടോഗ്രാഫറും പത്രപ്രവർത്തകയും ആയ മസ്രത്ത് സഹറ, പീർസദ ആഷിഖ്, ഗൗഹർ ജീലാനി, ഡൽഹി ജാമിഅ മില്ലിയ യൂണിവേഴ്‌സിറ്റി വിദ്യാർഥികൾ ആയ മീരാൻ ഹൈദർ, സഫൂറ സർഗർ എന്നിവരും, JNU വിദ്യാർത്ഥി നേതാവ് ആയ ഉമർ ഖാലിദിനെയും ആണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ UAPA പ്രകാരം കേസ് എടുത്തത്. സര്‍ഗാര്‍ ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി മീഡിയ കോര്‍ഡിനേറ്ററാണ്. ഹൈദർ ആര്‍.ജെ.ഡിയുടെ യുവ വിഭാഗത്തിന്റെ ഡല്‍ഹി അധ്യക്ഷന്‍.
പൗരത്വ നിയമതിനെതിരെയുള്ള സമരത്തിനിടയിൽ വർഗീയ കലാപത്തിന് ഗൂഢാലോചന നടത്തി എന്നും കുട്ടികളെയും സ്ത്രീകളേയും സമരത്തിന് ഇറക്കിയത്തിനും റോഡും മറ്റും തടസ്സപ്പെടുത്താൻ നേതൃത്വം നൽകി എന്നതിനും ആണ് ജാമിയയിലെ വിദ്യാർത്ഥികൾക്ക് എതിരെ കേസ് എടുത്ത് അവരെ കസ്റ്റഡിയിൽ വെക്കുന്നത്. ഇതേ വിഷയത്തിൽ പ്രകോപനപരമായി പ്രസംഗിച്ചു എന്നത് ആണ് ഉമർ ഖാലിദ് നെതിരെയുള്ള കേസ്.
കശ്‌മീരിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ നല്കിയതുമായി ബന്ധപ്പെട്ട് ആണ് കശ്മീരി പത്രപ്രവർത്തകർക്ക് എതിരെ കേസ് എടുത്തത്. വ്യാജ വാർത്ത നൽകി ആളുകൾക്ക് ഇടയിൽ ഭീതി പരത്തി എന്ന് ആരോപിച്ചു ആണ് ആഷിഖിനെതിരെ ജമ്മു കശ്മീർ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. തന്റെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്ത ഫോട്ടോകൾ പൊതുജനങ്ങളെ പ്രകോപിക്കാനും അതിനെ തുടർന്ന് പ്രശ്നങ്ങൾ ഉണ്ടാക്കും ഉള്ള തരത്തിൽ ഉള്ളത് ആണ് എന്നും അത് രാജ്യദ്രോഹ പോസ്റ്റുകൾ ആണ് എന്നും പറഞ്ഞാണ് പോലീസ് സഹറക്കെതിരെ കേസ് എടുത്തത്.
ലോക്ഡൗണന്റെ ഇടയിൽ കേന്ദ്രസർക്കാർ അവരുടെ അജണ്ടകൾ കൃത്യമായി നടപ്പിലാക്കുന്നുണ്ട്. തങ്ങൾക്ക് എതിരെയുള്ള എതിർപ്പിന്റെ ശബ്ദങ്ങൾ ഓരോന്നായി കൊട്ടിയടപ്പിക്കുകയാണ്. കോവിഡ്-19ന്റെ വ്യാപനം മൂലം ആളുകൾ വീട്ടിൽ തന്നെ കഴിഞ്ഞു കൂടുമ്പോൾ ആണ് പോലീസും സർക്കാരും അവരുടെ ഫാസിസ്റ്റ് അജണ്ടകൾ യാതൊരു പ്രതിഷേധങ്ങളും വകവെക്കാതെ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
പ്രതിഷേധങ്ങൾ നിലക്കരുത്….