‘ഡോണ്ട് ലൂസ് ഹോപ്പ്’, മാനസികാരോഗ്യ കാമ്പയിന്‍ സമാപനം വ്യാഴാഴ്ച; റാഷിദ് ഗസാലി മുഖ്യാതിഥി
ദോഹ: വര്‍ത്തമാനകാല സമൂഹത്തെ മാനസികമായി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായി യുവജന സംഘടനയായ ഫോക്കസ് ഇന്‍റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ സംഘടിപ്പിച്ച മാനസികാരോഗ്യ കാമ്പയിന്‍ മെയ് 19 വ്യാഴാഴ്ച സമാപിക്കും.
ഡോണ്ട് ലൂസ് ഹോപ്പ് എന്ന പ്രമേയത്തോടെ ജനുവരി മുതല്‍ മെയ് വരെ നീണ്ട് നിന്ന കാമ്പയിനില്‍ വ്യത്യസ്തവും ജനോപകാരപ്രദവുമായ നിരവധി ബോധവത്കരണ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
സമാപന പരിപാടിയില്‍ പ്രമുഖ വിദ്യാഭ്യാസ വിവക്ഷകനും യുവ വാഗ്മിയുമായ റാഷിദ് ഗസാലി മുഖ്യാതിഥിയായി പങ്കെടുക്കും.
നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളേജ് മാനേജിങ് ഡയറക്ടർ ആൻഡ് സെക്രട്ടറി, കൈസാൻ എജ്യൂ വെന്‍ച്വര്‍ ചെയർമാൻ, സൈന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ലീഡർഷിപ് എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ പദവികൾ വഹിക്കുന്ന അദ്ദേഹം ഒരു കോർപ്പറേറ്റ് ട്രൈനർ കൂടിയാണ്.
വ്യാഴാഴ്ച വൈകിട്ട് 6.30 ന് അബൂഹമൂറിലെ ഐഡിയല്‍ സ്കൂളുല്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ഖത്തറിലെ സാമൂഹ്യ സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.
മാനസികാരോഗ്യ രംഗത്ത് കടുത്ത വെല്ലുവിളി നേരിടുന്ന സമകാലിക ലോകത്ത് ആരോഗ്യകരവുമായ ജീവിതം നയിക്കുന്നതിനാവശ്യമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുവാനും അതുവഴി സമൂഹത്തെ ബോധവത്കരിക്കുവാനും ക്യാമ്പയിന് സാധിച്ചിട്ടുണ്ടെന്ന് കാമ്പയിന്‍ കണ്‍വീനര്‍ ഡോ റസീല്‍ , സി ഇ ഒ ഹാരിസ് പി ടി എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
സാഹിത്യ രചനാ മത്സരങ്ങള്‍, ഷോര്‍ട്ട് ഫിലിം മത്സരം, തൊഴിലാളികള്‍ക്കും, സ്ത്രീകള്‍ക്കും, യുവാക്കള്‍ക്കും പ്രത്യേകമായുള്ള പരിപാടികള്‍ കൂടാതെ റമദാനില്‍ പതിനായിരത്തിലധികം സമൈലീസ് (ഭക്ഷണപ്പൊതി), തുടങ്ങി വ്യത്യസ്തങ്ങളായ ഒട്ടനവധി പരിപാടികളാണ് ഇക്കാലയളവില്‍ നടത്താന്‍ സാധിച്ചത് എന്നും ഫോക്കസ് ഇന്‍റര്‍നാഷണല്‍ ഭാരവാഹികള്‍ അറിയിച്ചു.
സമാപന പരിപാടിയില്‍ സ്ത്രീകളും കുട്ടികളുമടക്കും എല്ലാവര്‍ക്കും പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കും. മാത്രമല്ല, കാമ്പയിനുമായി ബന്ധപ്പെട്ട് നടന്ന മത്സരങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ സമാപന സെഷനില്‍ തന്നെ വിതരണം ചെയ്യുന്നതുമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 74718707, 30256335, 30702347 എന്നീ നമ്പറുകളിലോ ഫോക്കസ് ഖത്തറിന്‍റെ ഫേസ്ബുക്ക് പേജുവഴിയോ ബന്ധപ്പെടാവുന്നതാണെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS