മുൻ ഇന്ത്യൻ ഫുട്ബോൾ താരം അന്തരിച്ചു
ഇന്ത്യൻ ഫുട്ബോൾ താരമായിരുന്ന ഹംസക്കോയ കോവിഡ് ബാധിച്ചു മരണപ്പെട്ടു. ബോംബെയിൽ താമസമാക്കിയിരുന്ന അദ്ദേഹം മോഹൻ ബഗാൻ, മൊഹമ്മദെൻസ് തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 1970- 80 കാലഘട്ടത്തിലായിരുന്നു അദ്ദേഹം ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ചത്.
1975-77 കാലഘട്ടങ്ങളിൽ PSMO കോളേജ് വിദ്യാർഥി ആയിരുന്നു.
തിരൂരങ്ങാടി M K ബാവ സാഹിബിന്റെ വീട്ടിൽ ഈ അടുത്ത കാലത്ത് മാണി സി കാപ്പന് നൽകിയ വിരുന്നിൽ പങ്കെടുക്കാൻ വന്നിരുന്നു. അദ്ദേഹത്തിന്റെ മകൻ ലിഹാസ് കോയ മുംബൈ കസ്റ്റുംസിന്റെ ഗോൾ വലയം കാക്കുന്നു.
ഹംസ കോയ, ഇന്ത്യൻ ഫുട്ബോളിന്, തിരൂരങ്ങാടി P S M O കോളേജിന്റെയും , പരപ്പനങ്ങാടിയുടെയും സർവോപരി മലപ്പുറത്തിന്റെയും വലിയ സംഭാവനകളിൽ ഒരാളായിരുന്നു.
70 പതുകളുടെ അവസാനങ്ങളിൽ കോഴിക്കോട് സർവകലാശാല യുടെയും ഇന്ത്യൻ സർവകലാശാല ടീമിന്റെയും ശക്തനായ മിഡ്ഫീൽഡർ. മുംബൈയിൽ ചേക്കേറിയ ശേഷം റെയിൽവേക്കു വേണ്ടിയും മുംബൈയിലെ പല ക്ലബ്ബുകൾക്കു വേണ്ടിയും പന്തുരുട്ടി.
തിരൂരങ്ങാടി പി എസ് എം ഒ കോളേജ് ഫുട്ബോൾ ടീം ബാവ സാറിന്റെയും ലത്തിഫ് സാറിന്റെയും ശിക്ഷണത്തിൽ കോഴിക്കോട് യൂണിവേഴ്സിറ്റി ഫുട്‌ബോൾ മത്സരങ്ങളിൽ ഒരു ശക്തി ആയി ഉയരുന്നതിൽ വലിയ പങ്ക് വഹിച്ചയാൾ ആണ് ഹംസകോയ.
ഹംസക്കോയയുടെ ഭാര്യക്കും 33കാരനായ മകനും ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഹംസക്കോയയെയും നിരീക്ഷണത്തിലാക്കുകയായിരുന്നു. മേയ് 26ന് ഹംസക്കോയക്കും കോവിഡ് സ്ഥിരീകരിച്ചു.
പിന്നീട് മകന്റെ ഭാര്യക്കും മൂന്നു വയസ്സും മൂന്നു മാസവും മാത്രം പ്രായമുള്ള ഇവരുടെ കുഞ്ഞുങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS