മറുനാടൻ ‘മുതലാളി‘; കേരളത്തിലെ ഓൺലൈൻ വിദ്വേഷ പ്രചാരണത്തിന്റെ പിതാവ്
വിദ്വേഷ പ്രചാരണം, വർഗീയത വളർത്തൽ, നുണപ്രചാരണം എന്നിവയാണ് ‘മറുനാടൻ മലയാളി’ യുടെ പ്രവർത്തനം. കേരളത്തിലെ ഓൺലൈൻ വിദ്വേഷ പ്രചാരണത്തിന്റെ പിതാവ് എന്ന് സാജൻ സ്കറിയയെ വിശേഷിപ്പിക്കാം.
മറുനാടന് ശേഷമാണ് കേരളത്തിൽ വർഗീയത ഉള്ളടക്കം ആയ ഓൺലൈൻ മാധ്യമങ്ങൾ ഉയർന്നുവന്നത്.
കേരളത്തിൽ ചെറിയ നിരവധി വർഗീയ- ജാതി സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ തിരുവനന്തപുരത്തെ തീരദേശ മേഖലയിൽ ഒഴികെ മറ്റൊരിടത്തും ക്രിസ്ത്യൻ -മുസ്ലിം സംഘർഷങ്ങൾ ഉണ്ടായിട്ടില്ല.
എന്നാൽ കേരളത്തിൽ മുസ്‌ലിം- ക്രിസ്ത്യൻ വിദ്വേഷത്തിന്റെ വിത്തിടുകയാണ് മറുനാടൻ മലയാളിയും പിറകെ വന്ന ഓൺലൈൻ മാധ്യമങ്ങളും ചെയ്തത്.
മുസ്ലിം സമുദായത്തിലെ സാമ്പത്തിക- സാമൂഹ്യ ഉണർവുകൾക്കെതിരെ മറുനാടൻ മലയാളി കഴിഞ്ഞ 10 വർഷത്തിനിടെ ചെയ്ത മുഴുവൻ വാർത്തകളും പരിശോധിച്ചു കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടത്.
കലാപത്തിന് ആഹ്വാനം ചെയ്യൽ, സാമുദായിക ഐക്യം തകർക്കൽ, അപവാദ പ്രചാരണം നടത്തൽ തുടങ്ങിയ വിവിധ വകുപ്പുകൾ ഇനിയും സാജൻ സ്കറിയക്കും മറുനാടൻ മലയാളിക്കും എതിരെ ചുമത്തണം.
രാജ്യത്തെ മാധ്യമ സ്ഥാപനത്തിൻറെ പരിഗണന മറുനാടൻ മലയാളിക്കു ലഭിക്കുമോ എന്ന കാര്യവും പരിശോധിക്കേണ്ടതാണ്.
മറുനാടൻ മലയാളിയുടെ ജീവനക്കാർ മാധ്യമപ്രവർത്തകരുടെ പരിധിയിൽ പെടുമോ എന്ന കാര്യവും പരിശോധിക്കേണ്ടതുണ്ട്.
ഏഷ്യാനെറ്റും, മാതൃഭൂമിയും രാജ്യത്തെ വാർത്താവിനിമയ മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്. ആർ ഡി ഒ മുതൽ കേന്ദ്രമന്ത്രാലയം വരെയുള്ള ഏജൻസികളുടെ അനുമതി അവർക്കുണ്ട്.
അതിലെ ജീവനക്കാരെക്കുറിച്ച് സംസ്ഥാന പബ്ലിക് റിലേഷൻ വകുപ്പിന് അറിയാം.
മറുനാടൻ മലയാളിക്ക് എന്ത് അംഗീകാരമാണ് ഉള്ളത്?.
മറുനാടൻ മലയാളി തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നത് സംസ്ഥാന ലേബർ ഡിപ്പാർട്ട്മെൻറ് പരിശോധിക്കേണ്ടതാണ്.
തൊഴിലാളികൾക്ക് നൽകേണ്ട ഇപിഎഫ് ആനുകൂല്യങ്ങൾ ഉൾപ്പെടെ മറുനാടൻ മലയാളിയുടെ കമ്പനി നൽകിയിട്ടുണ്ടോ എന്നും പരിശോധിക്കണം.
ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങൾ.
നമ്മുടെ സമൂഹത്തിന് ഭീഷണി സൃഷ്ടിക്കുന്ന മറുനാടൻ മലയാളിക്ക് മാധ്യമങ്ങളുടെ പരിരക്ഷ അനുവദിച്ചു നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകരുത്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS