സി ഡിറ്റ് സെര്‍വറിലേക്ക് കോവിഡ് ഡേറ്റ മാറ്റിയിട്ടും വിവരങ്ങള്‍ സ്പിന്‍ക്ലറിന് ലഭ്യം!
കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ യുഎസ് കമ്പനിക്കു വിറ്റെന്ന ആരോപണം പ്രതിപക്ഷ നേതാവ് ഉന്നയിച്ചതിനു പിന്നാലെ, ശേഖരിച്ച വിവരങ്ങൾ സർക്കാർ സെർവറിലേക്കു മാറ്റാൻ ശ്രമം തുടങ്ങിയിരുന്നു. സ്പ്രിൻക്ലർ നൽകിയ സാസ് ( സോഫ്റ്റ്‌വെയർ ആസ് എ സർവീസ്) ആപ്ലിക്കേഷൻ സംസ്ഥാന ഡേറ്റ സെന്ററിൽ പൂർണതോതിൽ പ്രവർത്തിപ്പിക്കാൻ സാധിക്കില്ല.
ആമസോൺ ക്ലൗഡ് സെർവറിലേ ഇതു സാധ്യമാകൂ. സി-ഡിറ്റിന് ആമസോൺ ക്ലൗഡ് സെർവർ അക്കൗണ്ടുണ്ട്. അതിനാലാണ് സി-ഡിറ്റ് സെർവറിലേക്കു ഡേറ്റ പൂർണമായി മാറ്റിയത്. ഇതിനായി സെർവറിന്റെ ശേഷി വർധിപ്പിക്കുന്ന പ്രക്രിയ ഇന്നലെയാണു പൂർത്തിയായത്.
നിരീക്ഷണത്തിൽ ഇരിക്കുന്നവരെക്കുറിച്ച് ഇനി ശേഖരിക്കുന്നവരുടെ വിവരങ്ങളും ഈ സെർവറിലാകും സൂക്ഷിക്കുന്നത്. എന്നാൽ ശേഖരിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്യാൻ ഉപയോഗിക്കുന്ന സാസ് ആപ്ലിക്കേഷൻ ഇപ്പോഴും സ്പ്രിൻക്ലറിന്റേതു തന്നെയാണ്. അതിനാൽ വിവരങ്ങൾ ഇപ്പോഴും കമ്പനിക്കു ലഭ്യമാണ്.
ഈ ടൂളും ആവശ്യമായ മാറ്റങ്ങൾ വരുത്തി സി-ഡിറ്റിന് ലഭ്യമാക്കാൻ സ്പ്രിൻക്ലർ സമ്മതിച്ചിട്ടുണ്ട്. വൈകാതെ ഈ പ്രക്രിയയും പൂർത്തിയാകും. കേരളത്തിലുണ്ടായ വിവാദങ്ങൾ കമ്പനിയുടെ പേരിനെ ബാധിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് സ്വന്തമായി വികസിപ്പിച്ച ടൂൾ സി-ഡിറ്റിന് നൽകാൻ സ്പ്രിൻക്ലർ സന്നദ്ധമായതെന്നാണു സൂചന.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS