Sports

ഐ.എസ്.എൽ; ഹൈദരാബാദിന് കന്നി കിരീടം; ഷൂട്ടൗട്ടിൽ കാലിടറി കേരളം

ഫറ്റോർഡയിൽ കേരളത്തിൻ്റെ പ്രതീക്ഷകൾ വീണുടഞ്ഞു, ഐ എസ് എൽ കന്നിക്കിരീടമുയർത്തി ഹൈദരാബാദ്.

ഫറ്റോർഡ സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ ഫുട്ബോൾപ്രേമികൾക്ക് മുന്നിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പ്രതീക്ഷകൾ വീണുടഞ്ഞു. പെനാൽറ്റി ഷൂട്ടൗട്ടിൽ 3- 1 എന്ന സ്കോറിനാണ് ഹൈദരാബാദ് എഫ് സി വിജയിച്ചത്. ഐ എസ് എൽ കിരീടത്തിനായി കേരളം ഇനിയും കാത്തിരിക്കണം.

1-1ന് അധികസമയത്തിലും സമനിലയിലായതോടെയാണ് മൽസരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ ഹൈദരാബാദ് ​ഗോളി കട്ടിമണി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ അലക്ഷ്യവും വേ​ഗം കുറഞ്ഞതുമായ കിക്കുകൾ ഹൈദരാബാദ് ​ഗോളി തടുത്തിടുകയായിരുന്നു.

38ാം മിനിറ്റിൽ രാഹുൽ കെപിയാണ് ഹൈദരാബാദ് വലകുലുക്കി കേരളത്തിന് ലീഡ് സമ്മാനിച്ചത്. 88ാം മിനിറ്റിൽ സഹിൽ ടവോര ഹൈദരാബിന്റെ സമനില ​​ഗോൾ സ്വന്തമാക്കി. മൽസരത്തിലുടനീളം ആധിപത്യം പുലർത്തിയ കേരളാ ബ്ലാസ്റ്റേഴ്സിന് പക്ഷേ ഷൂട്ടൗട്ടിലെ സമ്മർദ്ദത്തെ അതിജീവിക്കാനായില്ല എന്നു വ്യക്തമാക്കുന്നതായിരുന്നു താരങ്ങളുടെ പ്രകടനം.

കേരളത്തിനു വേണ്ടി ഷൂട്ടൗട്ടിൽ ആദ്യ കിക്കെടുത്ത മാർകോ ലെസ്കോവിച് പന്ത് നേരെ ഹൈദരാബാദ് ​ഗോളിയുടെ കൈയിലേക്കാണ് എത്തിച്ചത്. ഹൈദരാബാദിന്റെ ആദ്യ കിക്കെടുത്ത ജാവോ വിക്ടർ പോസ്റ്റിന്റെ വലതു വശത്തിലൂടെ പന്ത് വലയിലെത്തിച്ചു.

രണ്ടാമത്തെ കിക്ക് ​എടുക്കുന്നതിനു മുമ്പ് ഗോൾ വര കടന്ന് ​ഗോളി തടുത്തിട്ടതിനാൽ ഒരു തവണ കൂടി അനുവദിച്ചെങ്കിലും കേരള താരം ആദ്യ ഷോട്ട് തന്നെ ആവർത്തിക്കുകയും കട്ടിമണി പന്ത് കൈക്കലാക്കുകയും ചെയ്തു.

ഹൈദരാബാദിന്റെ രണ്ടാമത്തെ ശ്രമം പാഴായതോടെ കേരളത്തിനു ചെറിയൊരു ആശ്വാസം കൈവരികയും മൂന്നാമത്തെ ഷൂട്ട് കേരളം ഹൈദരാബാദിന്റെ വലയിലെത്തിക്കുകയും ചെയ്തു. എന്നാൽ ഹൈദരാബാദ് മൂന്നാമത്തെയും നാലാമത്തെയും ഷോട്ടും ​ഗോളാക്കി മാറ്റിയാണ് കപ്പുയർത്തിയത്. കേരളത്തിന്റെ നാലാമത്തെ ഷോട്ടും ഹൈദരാബാദ് ​ഗോളി തട്ടിയകറ്റുകയായിരുന്നു. 

പന്തടക്കത്തിലും ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ബ്ലാസ്‌റ്റേഴ്‌സ് ആയിരുന്നു ആദ്യ പകുതിയില്‍ മുന്നില്‍. ലൂണയും വാസ്‌കസും ഡയസുമെല്ലാം ഹൈദരാബാദിന്റെ ഗോള്‍മുഖത്തേക്ക് പലകുറി ഇരമ്പിവന്നു. മറുഭാഗത്ത് ബര്‍തൊലോമ്യോ ഒഗ്‌ബെച്ചെക്ക് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ല. ബ്ലാസ്റ്റേഴ്സിൻ്റെ ഗോൾവല കാക്കുന്ന പ്രഭ്സുഖൻ ഗില്ലും നിർണായക സേവുകൾ നടത്തി രക്ഷകനായി.

​ഗോവയിലെ ഫൈനൽ വേദിയിലേക്കൊഴുകിയെത്തിയ മഞ്ഞപ്പടയുടെ ആരാധകർക്ക് സഹിക്കാനാവുന്നതായിരുന്നില്ല ഈ പരാജയം. 2016ലെ ഫൈനലിലും കേരളാ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x