Opinion

‘ഭാരത് ജോഡോ’ യാത്ര; ചിലരെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട് !

ചോദ്യം (ആക്ഷേപം/പുച്ഛം/പരിഹാസം): എന്തുകൊണ്ടാണ് ഭാരത് ജോഡോ യാത്ര ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഒഴിവാക്കി പോകുന്നത്? അല്ലെങ്കില്‍, ബിജെപി ഇതര-പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തെരഞ്ഞെടുത്തത്? കേരളത്തിലെന്തിനാണ് ഇത്ര ദിവസം?

മറുപടി: തെറ്റായ പ്രചാരണമാണിത്. കൃത്യമായ വിവരങ്ങള്‍ അന്വേഷിക്കാനുള്ള മടിയോ അറിഞ്ഞിട്ടും അറിയാത്തത് പോലെയുള്ള നാടകമോ ഒക്കെയാണ് ഇതിന് പിന്നിലെന്ന് പറയാം.

  • ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന 12 സംസ്ഥാനങ്ങളില്‍ – കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിങ്ങനെ 5 സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് ബിജെപിയാണ്. ജമ്മു ആന്‍ഡ് കാശ്മീര്‍ കേന്ദ്രഭരണ പ്രദേശവുമാണ്. ബിജെപിക്ക് ഇരുന്നൂറിനടുത്ത് എംപിമാരുള്ളത് ഈ പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ നിന്നാണ് എന്നത് അടിവരയിട്ട് വായിക്കേണ്ട മറ്റൊരു കാര്യം.
  • 4 സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് ബിജെപി ഇതര പാര്‍ട്ടികളാണ്. കേരളത്തില്‍ സിപിഎം, തെലങ്കാനയില്‍ ടിആര്‍എസ്, ഡല്‍ഹിയിലും പഞ്ചാബിലും ആം ആദ്മി പാര്‍ട്ടി. ഈ പാര്‍ട്ടികള്‍ യുപിഎ ഘടകകക്ഷികളല്ല, മാത്രവുമല്ല, കോണ്‍ഗ്രസിനെ മുഖ്യഎതിരാളികളായി കാണുന്നവരാണ് താനും.
  • വിലക്കയറ്റം, തൊഴിലില്ലായ്മ, അതിലെല്ലാമുപരി വര്‍ഗീയ ധ്രുവീകരണം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തി, സഹവര്‍ത്തിത്വത്തിന്റെ സന്ദേശം പകരാന്‍ ശ്രമിക്കുന്ന പദയാത്രയെ ‘കണ്ടയിനര്‍ യാത്ര’യെന്ന് പറഞ്ഞ് അപഹസിക്കാനും നിന്ദിക്കാനുമിറങ്ങുന്നവരാണ് കേരളത്തിലെ സിപിഎം. ബിജെപിയോടൊപ്പം നിന്ന് അതേ ഭാഷയിലാണ് ആം ആദ്മി പാര്‍ട്ടിയും യാത്രയെ നേരിടുന്നത്.
  • മാത്രവുമല്ല, യാത്ര ഉയര്‍ത്തുന്ന വിഷയങ്ങളെല്ലാം ആരു ഭരിക്കുന്നു എന്നതിലപ്പുറം രാജ്യത്തെ ഒന്നടങ്കം ബാധിക്കുന്നതാണ്. ഹിന്ദുത്വശക്തികള്‍ക്കെതിരെയും വര്‍?ഗീയ ദ്രുവീകരണത്തിനെതിരെയും മിണ്ടാത്ത ആം ആദ്മി പാര്‍ട്ടിയും ടിആര്‍എസും ഭരിക്കുന്ന ഇടങ്ങളിലും യാത്രക്ക് വലിയ പ്രാധാന്യമുണ്ട്.
  • യാത്ര ഏറ്റവും കൂടുതല്‍ ദിവസം ചെലവഴിക്കുന്നത് കേരളത്തിലല്ല. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന, ബി.ജെ.പി ഭരിക്കുന്ന, വര്‍ഗീയ ദ്രുവീകരണം വളരെ പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കര്‍ണാടകയിലാണ്. 21 ദിവസം, 511 കിലോമീറ്റര്‍. പിന്നെ മധ്യപ്രദേശ്. അവിടെയും ഭരിക്കുന്നത് ബിജെപി, അടുത്ത വര്‍ഷം തെരഞ്ഞെടുപ്പും.
  • ഭാരത് ജോഡോ യാത്രക്ക് സമാന്തരമായി അസം, ത്രിപുര, ഒഡീഷ, വെസ്റ്റ് ബംഗാള്‍, സിക്കിം, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെല്ലാം സമാനമായ ചെറുയാത്രകള്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ പ്രവര്‍ത്തനവും ഊര്‍ജിതമാണ്. രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ യാത്രക്കിടയില്‍ പ്രചാരണത്തിനായി പോകുമെന്നും അറിയിച്ചിട്ടുണ്ട്.
  • പിന്നെ, ഇന്ത്യയുടെ ഒരറ്റത്ത് നിന്ന് മറ്റേയറ്റത്തേക്കുള്ള പദയാത്രയാണിത്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയെന്നത് വെറുമൊരു പ്രയോഗം മാത്രമല്ല, അതൊരു ധാരണ കൂടിയാണ്. ഇന്ത്യയുടെ ഭൂപടമെടുത്ത് ഈ രണ്ട് പോയിന്റുകള്‍ തമ്മിലൊരു വര വരച്ചാല്‍ കിട്ടുന്നത് തന്നെയാണ് ഭാരത് ജോഡോ യാത്രയുടെ റൂട്ട് മാപ്പും. 150 ദിവസം കൊണ്ട് 3500 കിലോമീറ്റര്‍ നടക്കുന്നതിന്റെ പ്രായോഗികത കൂടി ചേര്‍ത്തു വായിക്കാം.

അവസാനമായി, ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്റെ രാഷ്ട്രീയ യാത്രയാണെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. ജനങ്ങളോട് റീ കണക്ട് ചെയ്യാനും പാര്‍ട്ടിക്ക് പുതിയ ഊര്‍ജ്ജം കിട്ടാനുമുള്ള യാത്രയാണ്. യുപിഎ ഭരിക്കുന്ന തമിഴ്‌നാടും കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലുമെല്ലാം യാത്ര ലക്ഷ്യം വയ്ക്കുന്നതും ഇത് തന്നെയാണ്.

To free the country from shackles of hate and undo the damage done by BJP-RSS. Step by step, we will reach our goal. #BharatJodoYatra🇮🇳Posted by Indian National Congress on Sunday, 11 September 2022

തമിഴ്‌നാട്ടിലടക്കം രാഹുല്‍ ഗാന്ധിക്കും ഇത്തരത്തിലുള്ള യുപിഎ പ്രചാരണങ്ങള്‍ക്കുമുള്ള സ്വാധീനം, രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ വച്ച് ബാനറടിക്കുന്ന അവിടത്തെ സിപിഎം എംപിമാര്‍ക്ക് തന്നെ സാക്ഷ്യപ്പെടുത്താവുന്നതേയുള്ളുവല്ലോ.

നസീല്‍ വോയ്‌സി

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x