KeralaPolitical

കേരള ഇലക്ഷൻ; പ്രതീക്ഷ നഷ്ടപെട്ട് ബി.ജെ.പി നേതാക്കൾ

കേരള ഇലക്ഷൻ/പി. ജെ ബേബി

കേരളത്തിൽ യു ഡി എഫും NDA യും ഇന്നലെ സ്ഥാനാർത്ഥി ലിസ്റ്റ് പുറത്തിറക്കിയതോടെ ഒരു കാര്യം വ്യക്തമായി. ‘വലിയ വലിയ ചാക്കുമായി ഞങ്ങളിറങ്ങി, എമണ്ടൻ മീനുമായി ചാക്കു നിറഞ്ഞു, നിങ്ങൾ കണ്ടോളൂ’ എന്ന പൂജനീയ സുരേന്ദ്രൻജിയുടെ വിടുവാ പറച്ചിൽ
കോഴി കോട്ടുവായിട്ടതു പോലെയായി.

88 വയസായ മെട്രോമാൻ ശ്രീധരനും സ്രാവുകൾക്കൊപ്പം നീന്താനിറങ്ങി വയറു നിറയെ വെള്ളം കുടിച്ച് കരക്കടിഞ്ഞ ജേക്കബ് തോമസുമൊഴിച്ച് രാഷ്ട്രീയത്തിനു പുറത്തെ പ്രമാണികൾ ആരും ചാക്കിൽ കയറിയില്ല.

രാഷ്ട്രീയക്കാരിൽ ചേർത്തലയിലും മാവേലിക്കരയിലും രണ്ടു സി പി ഐ എം പ്രാദേശിക നേതാക്കളെ കിട്ടി. അത്ര മാത്രം.

രാഷ്ട്രീയ പ്രമാണികളിൽ രണ്ടു മുന്നണികളിലെയും ഓരോ പ്രമുഖർ ബി ജെ പി തങ്ങളെ സമീപിച്ചു, തങ്ങൾ നിരസിച്ചു, എന്നു പറഞ്ഞു. സുരേന്ദ്രൻ നേരിട്ടു പോയിക്കണ്ടു ക്ഷണിച്ചത് തോട്ടത്തിൽ രവീന്ദ്രനെ. ഏജൻറമാർ ചാക്കുമായി സമീപിച്ചത് എ എ വാഹിദിനെ.

കഴിഞ്ഞ തദ്ദേശ ഭരണത്തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മേയറും 3500 വാർഡും എന്നായിരുന്നു വീമ്പടി !!! ഏഷ്യാനെറ്റടക്കമുള്ള ചാനലുകളും, പല ‘ഫയങ്കര’ തെരഞ്ഞെടുപ്പു വിദഗ്ദരും NDA ക്ക് 18-20 ശതമാനം വോട്ടുറപ്പ് എന്ന് തട്ടി വിട്ടു…

കിട്ടിയത് കഴിഞ്ഞ ലോകസഭയിൽ കിട്ടിയതിലും രണ്ടു ശതമാനം കുറഞ്ഞ് വെറും 14.5% വോട്ട്. സുരേന്ദ്രൻ കഴിവു തെളിയിച്ചു!!

രണ്ടു പരൽമീൻ ആകെ ചാക്കിൽക്കയറിയപ്പോൾ സ്വന്തം പക്ഷത്തെ വാള മീനായ ശോഭാ സുരേന്ദ്രനെ എങ്ങനെയും പുറത്തു ചാടിക്കും എന്ന മുഖ്യ ലക്ഷ്യം ഏതാണ്ട് നേടാൻ പറ്റി…

ഇപ്പോൾ സുരേന്ദ്രന് മത്സരിക്കാൻ രണ്ടു സീറ്റു കിട്ടി. മഞ്ചേശ്വരവും കോന്നിയും .. തല്ക്കാലം പ്രസിഡന്റ് കളി വേണ്ട, വോട്ട് പിടിച്ചു കാണിക്കൂ എന്നാണ് പൂജനീയ അമിട്ട് ഷാജിയുടെ കല്ലേപ്പിളർക്കുന്ന കല്പന…

കഴിഞ്ഞ തവണ വലിയ ബലൂണായി വീർപ്പിച്ചു കൊണ്ടുവന്ന തുഷാർ കുട്ടന്റെ ബി.ഡി.ജെ.എസിനെ ഇത്തവണ കാറ്റുകുത്തി, കാറ്റു കുത്തി ഒരു ഗ്രാമ പഞ്ചായത്ത് വാർഡ് പിടിക്കുന്ന പൊട്ടിയ ബലൂൺ കഷണമാക്കിയിട്ടുണ്ട്.

അച്ഛൻ ജി പിടികൂടിയ അക്കീരമൺ കാളിദാസജി പോലും ബാക്കിയില്ല… നായാടിയും പുലയനും പറയനും മാത്രമല്ല പട്ടരോ വാര്യരോ വിളക്കിത്തലയോ പോലുമില്ല കണ്ടു പിടിക്കാൻ.

ഇത്തവണ വോട്ട് ശതമാനം 14.5 ശതമാനമോ പന്ത്രണ്ടോ? എൻ. എസ്. എസ് അടവുനയം നടപ്പാക്കിയാൽ 12 ആകുമത്… അതിനുത്തരവാദിത്തം സുരേന്ദ്രൻ പറയേണ്ടി വരും…

ചേർത്തലയിലും മാവേലിക്കരയിലും കൂടി സുരേന്ദ്രന് മത്സരിക്കാമായിരുന്നു. എങ്കിൽ വോട്ടു ശതമാനം അല്പം കൂട്ടാമായിരുന്നു … ഇതിപ്പോ അവിടെക്കുറയുന്ന വോട്ടിനും സുരേന്ദ്രൻ സമാധാനം പറയണം.

എന്തായാലും, അടുത്ത പ്രസിഡന്റ് ശോഭ സുരേന്ദ്രനോ ഗോപാലകൃഷ്ണനോ വാരരുട്ടിയോ?
ഇത്ര അപഹാസ്യവും തരം താണതുമായ ഒരു രാഷ്ട്രീയം കേരളത്തിൽ വില്ക്കാൻ നോക്കി കോമാളിയാകാൻ പറ്റി എന്ന ബഹുമതി സുരേന്ദ്രനു തന്നെ …

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x