കോവിഡ്: അമേരിക്കയോട് തെളിവ് ഹാജരാക്കാനാവശ്യപെട്ട് ചൈന.
വൈറസിന്റെ ഉത്ഭവം ലാബിലെന്ന് യു.എസ് ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ചൈന.
ബെയ്ജിങ്:. [speaker-break time=”2s”] കൊറോണ വൈറസ് ഉത്ഭവിച്ചത് ചൈനയിലെ ലാബില്‍നിന്നാണെന്ന് സ്ഥാപിക്കാനാവശ്യമായ തെളിവുകള്‍ കാണിക്കാന്‍ യുഎസ് സെക്രട്ടറി മൈക്ക് പോംപിയോയോട് ആവശ്യപ്പെട്ട് ചൈന.
കൊറോണ വൈറസ് ഉത്ഭവിച്ചത് ചൈനയിലെ ലാബില്‍നിന്നാണെന്ന് കാണിക്കാന്‍ യുഎസിന്റെ കൈയില്‍ ധാരാളം തെളിവുകള്‍ ഉണ്ടെന്ന് മൈക്ക് പോംപിയോ മെയ് മൂന്നിന് അവകാശവാദം ഉന്നയിച്ചിരുന്നു. സംഭവിച്ചത് എന്താണെന്ന് മനസ്സിലാക്കുന്നതിന് അന്താരാഷ്ട്ര ശാസ്ത്രജ്ഞരെ ബെയ്ജിങ് അനുവദിച്ചില്ലെന്നും അവര്‍ക്ക് പ്രവേശനം നിഷേധിച്ചുവെന്നും പോംപിയോ പറഞ്ഞിരുന്നു.
‘അദ്ദേഹം പറഞ്ഞത് ധാരാളം തെളിവുകള്‍ ഉണ്ടെന്നാണ്. അങ്ങനെയെങ്കില്‍ ഞങ്ങളെ കാണിക്കൂ. പോംപിയോയ്ക്ക് ഒരു തെളിവും ഹാജരാക്കാന്‍ സാധിക്കില്ല. കാരണം അദ്ദേഹത്തിന്റെ കൈയില്‍ ഒന്നുമില്ല.’ ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവ ചുയിനിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആഭ്യന്തര രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയക്കാരന്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നതിന് പകരം ശാസ്ത്രജ്ഞരും പ്രൊഫഷണലുകളുമാണ് ഈ വിഷയം കൈകാര്യം ചെയ്യേണ്ടത്. തങ്ങളുടെ ആരോപണങ്ങളെ സ്ഥാപിക്കുന്നതിനാവശ്യമായ തെളിവുകളൊന്നും യുഎസ് ഇതുവരെ ഹാജരാക്കിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അധ്യക്ഷന്‍ പ്രസ്താവിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി.
വൈറസ് ഉത്ഭവത്തെ കുറിച്ച് ആളുകള്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇതിന്റെ ഉത്ഭവം കണ്ടെത്തുന്നത് വളരെ ഗൗരവേറിയ ഒരു കാര്യമാണെന്നാണ് ഞാന്‍ കരുതുന്നത്. അത് ശാസ്ത്രജ്ഞരും പ്രൊഫണഷലുകളും ഗവേഷണം നടത്തണം. യുഎസില്‍ ഉള്ളവരുള്‍പ്പടെ ഭൂരിഭാഗം എല്ലാ ഉന്നത ശാസ്ത്രജ്ഞന്മാരും കരുതുന്നത് വൈറസ് പ്രകൃതിയില്‍ നിന്നുളതാണെന്നും മനുഷ്യനിര്‍മിതമല്ലെന്നും ലാബില്‍ നിന്ന് ചോര്‍ന്നതല്ലെന്നുമാണ്. വൈറസ് മനുഷ്യ നിര്‍മിതമല്ലെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങളില്‍ രാജ്യങ്ങളില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്ന് എല്ലാ രാജ്യങ്ങളും പരിശോധിക്കണമെന്ന ആവശ്യവും അവര്‍ ഉയര്‍ത്തി. കഴിഞ്ഞ ഒക്ടോബറില്‍ യുഎസില്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ഒരു രോഗിയില്‍ നിന്ന് കൊറോണ വൈറസ് കണ്ടെത്തിയതായി ഫ്രാന്‍സില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഇതിന്റെ വെളിച്ചത്തില്‍ എല്ലാ രാജ്യങ്ങളും 2019-ല്‍ പുറത്തുവന്ന കേസുകള്‍ പുനഃപരിശോധിക്കണം.’ ഹുവ പറഞ്ഞു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS