EnvironmentFeature

സെപ്തംമ്പർ 2; ലോക നാളികേര ദിനം

“കേര കേദാര ഭൂമി” എന്ന് ഭാസ്കരൻ മാസ്റ്റർ പാടിയപ്പോൾ കേരളം അറിയാതെ ആ വിളിക്കുത്തരം കൊടുത്തുകാണണം! ഓരോ തവണ കേരളത്തെ കുറിച്ച് അഭിമാനത്തോടെ നമ്മൾ സംസാരിക്കുമ്പോഴും നിവർന്ന് നിന്ന് തലയാട്ടി ഓരോ തെങ്ങും അഭിമാനം കൊള്ളുന്നുണ്ടാവണം. തെങ്ങുകൾ നിറഞ്ഞ നമ്മുടെ നാടിന് അത്ര പരിചയമില്ലാത്ത ഒരു നാളികേര ദിനം ലോകം മുഴുവൻ ആചരിക്കുന്നുണ്ട്.

നാളികേരത്തെ കുറിച്ചുള്ള ചില അറിവുകളിലേക്കും നാളികേര വിശേഷങ്ങളിലേക്കും ഒന്ന് കണ്ണോടിക്കാം. തെങ്ങ് ആദ്യം വളർന്നത് എവിടെയാണെന്ന കാര്യത്തിൽ ഇന്നുവരെ ശാസ്ത്രജ്ഞർ ഒരു ഒത്തുതീർപ്പിലെത്തിയിട്ടില്ല. ചിലർ തെക്കേ അമേരിക്കയാണെന്നു കണക്കാക്കുന്നു. എന്നാൽ മറ്റുചിലർ ഇൻഡോ – മലായ് ഭാഗങ്ങളിലാണെന്നാണ് കണക്കാക്കുന്നത്. വേറെ ചിലർ തെങ്ങ് ആദ്യം ഉണ്ടായത് പോളിനേഷ്യൻ ഭാഗങ്ങളിലെവിടെയോ ആണെന്നു കരുതുന്നു. ന്യൂസിലാന്റിൽ നിന്നു ലഭിച്ച ഒന്നരക്കോടി വർഷം പഴക്കമുള്ള ഫോസിലുകളിൽ, തെങ്ങിനോടു സാദൃശ്യമുള്ള സസ്യത്തിന്റെ ഭാഗങ്ങൾ കണ്ടെടുത്തിട്ടുണ്ട്.

എന്നാൽ ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ നിന്ന് തെങ്ങിന്റെ അതിലും പഴയ ഫോസിൽ അവശിഷ്ടങ്ങളും കണ്ടെടുത്തിയിട്ടുണ്ട്. കാഴ്ച്ചയിൽ മനുഷ്യരുടെ മുഖത്തോട് സാമ്യമുള്ളതിനാൽ തല അല്ലങ്കിൽ തലയോട്ടി എന്ന അർദ്ധം വരുന്ന കൊകോ (coco) എന്ന പഴയ പോർച്ചുഗീസ് സ്പാനിഷ് പദത്തിൽ നിന്നുമാണ് coconut എന്ന വാക്ക് ഉണ്ടായിരിക്കുന്നത്.

തെങ്ങും പനകളും ഒക്കെ അടങ്ങിയ ഒറ്റത്തടി വൃക്ഷങ്ങൾ അറക്കെഷിയാ (Arecaceae) എന്ന കുടുംബത്തിലാണ് വരുന്നത്. ഈ കുടുംബത്തിൽ ഏതാണ്ട് 2600 ഇനം സസ്യങ്ങളുണ്ട്. ഇതിൽ കൊക്കോസ് (Cocos) എന്ന ജെനുസിൽ പെടുന്ന ഒരേയൊരു വൃക്ഷം നമ്മുടെ തെങ്ങാണ്. “തെക്കു നിന്ന് വന്ന കായ” എന്നർത്ഥത്തിൽ “തെങ്കായ്”,‌ തേങ്ങ ആയി മാറുകയും തേങ്ങയുണ്ടാകുന്ന മരം തെങ്ങുമായി എന്നാണ് പറയപ്പെടുന്നത്. തേങ്ങ കേരളത്തിനു തെക്കുള്ള ദ്വീപുകളിൽ നിന്ന് വന്നതാവാം എന്ന നിഗമനത്തിലാണ്‌ തെക്കുനിന്ന് വന്ന കായ് എന്നു പറയാൻ തുടങ്ങിയത്.

നാളികേരം എന്നത് നാരുള്ള ഫലം എന്നതിന്റെ പാലി സമാനപദത്തിൽ നിന്നുമുണ്ടായതാണെന്നും വാദമുണ്ട്. കേരളത്തിന്റെ തെക്കൻ ഭാഗങ്ങളിലാണ്‌ തെങ്ങ് കൂടുതലായും വളർന്നിരുന്നത്, അതിനാലാണ്‌ “തെങ്കായ്” എന്നു പേരുവന്നതെന്നും വാദമുണ്ട്. ഓരോ ചെടികൾക്കും വിത്തിൻറെ പ്രത്യേകതകൾ അനുസരിച്ച് വിത്ത് വ്യാപിക്കുന്ന മാർഗ്ഗങ്ങൾ വ്യത്യസ്തമാണ്. ചില വിത്തുകൾ കാറ്റ് വഴി, ചില വിത്തുകൾ അതിൻറെ ഫലം ആഹാരമാക്കുന്ന ജന്തുക്കൾ വഴിയുമൊക്കെ വിത്തിന്റെ വ്യാപനം നടത്താറുണ്ട്.

കട്ടിയുള്ള പുറംതോട് ഉള്ളത് കൊണ്ട് വെള്ളത്തിലൂടെയാണ് പ്രധാനമായും തെങ്ങിന്റെ വിത്ത് വ്യാപനം നടക്കുന്നത്. വലിയ ജലാശയങ്ങളിലൂടെയും അവിടെ നിന്ന് കടലിലൂടെയും മറ്റും തേങ്ങ ഒഴുകി പുതിയ സ്ഥലങ്ങളിൽ എത്തുകയും അനുകൂല സാഹചര്യങ്ങൾ വരുമ്പോൾ മുളയ്ക്കുകയും ചെയ്യും.

ഉപ്പിൻറെ അംശം കൂടിയ സ്ഥലങ്ങളിലും വിവിധ തരം മണ്ണുകളിലും വളരെ എളുപ്പത്തിൽ തെങ്ങ് വളർന്നു. അത് കൊണ്ട് തന്നെ മറ്റു മരങ്ങൾ അധികം കാണാത്ത ദ്വീപുകളിൽ പോലും തെങ്ങ് കാണാൻ കഴിയും. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് തെങ്ങ് ധാരാളമായി കാണപ്പെടുന്നത്. പ്രധാനമായും ഫിജി, സമോവ, ഇന്ത്യ, ഫിലിപ്പൈൻസ്, തായ്ലൻഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലാണ് തെങ്ങ് അധികമായി കാണപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും കൂടുതൽ ഉപയോഗങ്ങളുള്ള വൃക്ഷങ്ങളിലൊന്നാണ് തെങ്ങ്. ഒരു വർഷത്തിൽ ദിവസങ്ങൾ ഉള്ളതുപോലെ തേങ്ങകൾക്ക് ധാരാളം ഉപയോഗങ്ങളുണ്ടെന്ന് ഇന്തോനേഷ്യക്കാർ അവകാശപ്പെടുന്നു. ഭക്ഷണം, ഇന്ധനം, സൗന്ദര്യവർദ്ധകവസ്തുക്കൾ, നാടോടി മരുന്ന്, നിർമ്മാണ സാമഗ്രികൾ തുടങ്ങി നിരവധി ഉപയോഗങ്ങൾ തെങ്ങിൽ നിന്നുണ്ട്. തെങ്ങിന്റെ വേരു മുതൽ ഇല വരെ എല്ലാം മനുഷ്യർ പലരൂപേണയും ഉപയോഗിക്കുന്നു.

തേങ്ങയിൽ നിന്ന് പ്രധാന സസ്യ എണ്ണയായ വെളിച്ചെണ്ണ ഉൽപ്പാദിപ്പിക്കുന്നു. കൊപ്ര ഉൽ‌പാദനത്തിൽ ഫിലിപ്പൈൻസും ഇന്തോനേഷ്യയും മുൻ‌പന്തിയിലാണ്, കൂടാതെ ദക്ഷിണ പസഫിക് പ്രദേശങ്ങളിൽ കൊപ്ര ഉൽ‌പന്നങ്ങളുടെ കയറ്റുമതി വളരെ പ്രധാനപ്പെട്ട വരുമാന മാർഗമാണ്. തേങ്ങാപ്പാൽ മറ്റൊരു പ്രധാനപ്പെട്ട ഭക്ഷ്യ ഉൽപ്പന്നമാണ്. ഉണങ്ങിയ തേങ്ങയുടെ തൊണ്ടയിൽ നിന്നും ഉപ്പുവെള്ളത്തെ വളരെയധികം പ്രതിരോധിക്കുന്ന കയറുകൾ, പായകൾ, കൊട്ടകൾ, ബ്രഷുകൾ തുടങ്ങിയവ ഉണ്ടാക്കുന്നു. തെങ്ങോലയിൽ നിന്നും ചൂലുകൾ നിർമ്മിക്കുന്നു. ഒപ്പം, ഓല കുടിൽ നിർമ്മാണത്തിനും ഉപയോഗിക്കുന്നുണ്ട്.

കള്ള്, നീര, വിനാഗിരി, ശർക്കര എന്നിവ തെങ്ങിൽ നിന്ന് ലഭിക്കുന്ന മറ്റ് ഉപയോഗപ്രദമായ ഉൽപ്പന്നങ്ങളാണ്. എല്ലാ വർഷവും സെപ്റ്റംബർ 2-ന് ഏഷ്യൻ, പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റി (Asian and Pacific Coconut Community (APCC) ലോക നാളികേര ദിനം ആചരിക്കുന്നു. United Nations Economic and Social Commission for Asia and the Pacific (UN-ESCAP) ഐക്യരാഷ്ട്രസഭയുടെ ഏഷ്യ-പസഫിക് സാമ്പത്തിക, സാമൂഹിക സമിതിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഐപിസിസിയുടെ രൂപീകരണ ദിനത്തിന്റെ ഓർമയ്ക്കായാണ് ഈ ദിനം ലോക നാളികേര ദിനമായി ആചരിക്കുന്നത്.

നാളികേരത്തിന്റെ പ്രാധാന്യവും ഉപയോഗവും എടുത്തുകാണിക്കുന്നതിനാണ് ലോക നാളീകേര ദിനം ആചരിക്കുന്നത്. ഒപ്പം, ഈ മേഖലയിലെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരമാണ് ലോക നാളികേര ദിനം. ദാരിദ്ര്യ നിമാർജനത്തിൽ തേങ്ങയ്ക്ക് ഒരു പ്രധാന പങ്കുണ്ടെന്ന അവബോധം ജനങ്ങളിൽ വളർത്തുന്നതിന് വേണ്ടി കൂടിയാണ് ഈ ദിനം ആചരിച്ചു പോരുന്നത്. ഐപിസിസിയുടെ അംഗരാജ്യങ്ങളിൽ തെങ്ങ് അധിഷ്ഠിത ഉത്പന്നങ്ങളുടെ മേലുള്ള നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുക, നാളികേര വ്യവസായത്തിന്റെ വികസനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ വർഷത്തെ നാളികേര ദിനത്തിൻറെ മുദ്രാവാക്യം.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Via
Garcinia Foundation
Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x