സാമ്പത്തികമാന്ദ്യം – മുന്നറിയിപ്പുമായി ഐഎംഎഫ്

വാഷിങ്ടണ്‍: കോവിഡ്-19 വ്യാപനത്തിന് മുന്‍പ് തന്നെ മന്ദഗതിയിലായിരുന്ന ആഗോള സമ്പദ് വ്യവസ്ഥ വരും ദിവസങ്ങളില്‍ നേരിടാന്‍ പോവുന്നത് രൂക്ഷമായ സാമ്പത്തികമാന്ദ്യം ആയിരിക്കുമെന്ന് ഐഎംഎഫ് മുന്നറിയിപ്പ്. നിലവിലെ പ്രതിസന്ധി പല വികസ്വര രാജ്യങ്ങള്‍ക്കും കമ്പനികള്‍ക്കും വലിയ വെല്ലുവിളിയാണ് നല്‍കുന്നതെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റാലീന ജോര്‍ജീവിയ പറഞ്ഞു.
വ്യാപാര തര്‍ക്കങ്ങള്‍, ആഗോളരാഷ്ട്രീയ പ്രശ്നങ്ങള്‍, നയപരമായ അനിശ്ചിതത്വങ്ങള്‍ എന്നിവ മൂലം കോവിഡിന് മുന്‍പ് തന്നെ സമ്പദ് വ്യവസ്ഥ മന്ദഗതിയിലായിരുന്നു. പിന്നാലെ മഹാമാരി കൂടി എത്തിയപ്പോള്‍ വലിയ സാമ്പത്തികപ്രത്യാഘാതങ്ങളാണ് ഇനി കാത്തിരിക്കുന്നത്.
കോവിഡിനെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകളായ സാമൂഹിക അകലം. യാത്രനിരോധനം, ലോക്ക് ഡൗണ്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ എല്ലാ മേഖലയിലെ പ്രവര്‍ത്തനങ്ങളേയും ബാധിചു.
വിദേശനിക്ഷേപത്തിലെ കുറവ്, പണമിടപാടുകളിലെ കര്‍ശന വ്യവസ്ഥകള്‍, ഇറക്കുമതി കയറ്റുമതി നിയന്ത്രണങ്ങളാല്‍ ചില രാജ്യങ്ങള്‍ ഇതിനോടകം പ്രയാസപ്പെടുന്നുണ്ടെന്നും 2020ല്‍ ഇത് വലിയ പ്രത്യാഘാതങ്ങളായി പ്രതിഫലിച്ചേക്കാമെന്നും ഐഎംഎഫ് മേധാവി കൂട്ടിച്ചേര്‍ത്തു. ഐഎംഎഫിന്റേയും ലോകബാങ്കിന്റേയും വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.