- ലോകം മുഴുവൻ ഭീതിതമായി പടർന്ന് പിടിച്ച കോവിഡ് 19 മഹാമാരിയെ രാജ്യത്ത് ഹിന്ദു മുസ്ലീം സംഘർഷങ്ങൾ ആളിക്കത്തിക്കാൻ നരേന്ദ്രമോദി സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. കോവിഡ് രോഗം കൊണ്ട് മാത്രമല്ല നമ്മൾ കഷ്ടത്തിലാവുന്നത്. വിദ്വേഷത്തിന്റെയും വിശപ്പിന്റെയും പ്രതിസന്ധിയും നമ്മളെ കഷ്ടത്തിലാക്കുന്നുവെന്നും അരുന്ധതി റോയി പറഞ്ഞു.
ലോകം മുഴുവൻ ഭീതിതമായി പടർന്ന് പിടിച്ച കോവിഡ് 19 മഹാമാരിയെ രാജ്യത്ത് ഹിന്ദു മുസ്ലീം സംഘർഷങ്ങൾ ആളിക്കത്തിക്കാൻ നരേന്ദ്രമോദി സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. കോവിഡ് രോഗം കൊണ്ട് മാത്രമല്ല നമ്മൾ കഷ്ടത്തിലാവുന്നത്. വിദ്വേഷത്തിന്റെയും വിശപ്പിന്റെയും പ്രതിസന്ധിയും നമ്മളെ കഷ്ടത്തിലാക്കുന്നുവെന്നും അരുന്ധതി റോയി പറഞ്ഞു. ജര്‍മ്മന്‍ ടി.വി ചാനലായ ഡിഡബ്ല്യു ടി.വിക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് അരുന്ധതി റോയുടെ പരാമര്‍ശങ്ങള്‍.
‘ലോകം ശ്രദ്ധയോടെ നോക്കേണ്ട ചില കാര്യങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ട്. നമ്മള്‍ കോവിഡ് രോഗം കൊണ്ട് മാത്രമല്ല കഷ്ടത്തിലാവുന്നത്. വിദ്വേഷത്തിന്റെ കഷ്ടപ്പാടുകളും വിശപ്പിന്റെ കഷ്ടപ്പാടുകളും കൂടെവരുന്നുണ്ട്. ഇന്ത്യയിലെ സാഹചര്യങ്ങള്‍ ഒരു കൂട്ടക്കൊലയിലേക്കാണ് പോകുന്നത്’ എന്നായിരുന്നു അരുന്ധതി റോയുടെ പരാമര്‍ശങ്ങളെന്ന് ദ വീക്ക് റിപ്പോര്‍ട്ടു ചെയ്യുന്നു.
‘കോവിഡ് 19 രോഗത്തിന്റെ മറവില്‍ വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്യുകയാണ് അഭിഭാഷകര്‍ക്കും മാധ്യമസ്ഥാപനങ്ങളിലെ എഡിറ്റര്‍മാര്‍ക്കും ബുദ്ധിജീവികള്‍ക്കുമെതിരെ കേസെടുക്കുകയാണ്. അവരില്‍ പലരും ഇപ്പോഴേ തടവിലായിക്കഴിഞ്ഞു’ അരുന്ധതി റോയ് പറഞ്ഞു. സി.എ.എ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് ഡല്‍ഹിയിലുണ്ടായ മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രചാരണവും തുടര്‍ന്നുണ്ടായ കൂട്ടക്കൊലയും അരുന്ധതി റോയ് സൂചിപ്പിക്കുന്നുണ്ട്. ഫെബ്രുവരിയില്‍ 53 പേരാണ് ഡല്‍ഹിയില്‍ കൊല്ലപ്പെട്ടത്.
മോദി സര്‍ക്കാരിനെ നാസി ഭരണകൂടവുമായാണ് അരുന്ധതി റോയുടെ നോവലായ ദ മിനിസ്റ്റ്ട്രി ഓഫ് അട്‌മോസ്റ്റ് ഹാപ്പിനസില്‍ താരതമ്യം ചെയ്തിരിക്കുന്നത്. ജര്‍മ്മനിയില്‍ ജൂതന്മാരെന്ന പോലെയാണ് ഇന്ത്യയില്‍ മുസ്‌ലിംകള്‍. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്നത് ബി.ജെ.പിയുടെ മാതൃസംഘടനയായ ആര്‍.എസ്.എസ് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും അരുന്ധതി റോയ് ഓര്‍മ്മിപ്പിക്കുന്നു.
ജൂതന്മാരെ ഒറ്റപ്പെടുത്താനും അവര്‍ക്കെതിരെ ദുഷ്പ്രചരണം നടത്താനും ടൈഫസ് എന്ന പകര്‍ച്ചപ്പനിയെ എങ്ങനെയാണോ നാസികള്‍ ഉപയോഗിച്ചിരുന്നത് സമാനമായ രീതിയിലാണ് കോവിഡ് രോഗത്തെ മുസ്‌ലിംകള്‍ക്കെതിരെ ഉപയോഗിക്കുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS