India

കനയ്യ കുമാർ കോൺഗ്രസിലേക്കോ? ചമ്പാരൻ മുതൽ പാട്ന വരെ

അജ്‌സാൽ മുനീം

കനയ്യ കുമാർ കോണ്ഗ്രെസ്സിലേക്ക് എന്ന് വാർത്ത പ്രചരിക്കുന്നതിനു എത്രെയോ മുൻപ് തന്നെ ബീഹാറിലെ സി പി ഐ അദ്ദേഹത്തെ ഒതുക്കി മാറ്റി നിർത്തിയിരുന്നു.

കനയ്യ കുമാറിന് കഡവ മണ്ഡലത്തിൽ നിന്നുള്ള കോണ്ഗ്രസ് എം എൽ എ ആയ ഷക്കീൽ അഹമ്മദ് ഖാനുമായുള്ള ഊഷ്മള ബന്ധമാണ് സി പി ഐ ബീഹാർ ഘടകത്തെ ചൊടിപ്പിക്കുന്നത്.

മുൻ എസ് എഫ് ഐ നേതാവും JNSU പ്രസിഡന്റ് ഉം ഒക്കെയായിരുന്ന ഷക്കീൽ അഹമ്മദ് ഖാനുമായി ജനകീയ പ്രക്ഷോഭങ്ങളിൽ കൈ കോർക്കുന്നതിന് കനയ്യക്ക് ഒട്ടും മടി ഇല്ലായിരുന്നു.

ആ കൂട്ട് കെട്ടാണ് വിഖ്യാതമായ പടിഞ്ഞാറൻ ചമ്പാരൻ മുതൽ പട്ന വരെ നടന്ന റാലിക്ക് കാരണമായത്.

ഇന്ത്യയിലെ കോണ്ഗ്രസ്സിന്റെ ഏറ്റവും പ്രായം കുറഞ്ഞ എം എൽ എ മാരിൽ ഒരാൾ ആയ കിഴക്കൻ ബാന്ദ്ര എം എൽ എ സീഷൻ സിദ്ദീഖ് മുതൽ ഉള്ളവർ വണ്ടി പിടിച്ച് ബിഹാറിൽ എത്തിയതും ചില അന്തർ ധാരകൾ ഉള്ളത് കൊണ്ട് തന്നെയാണ്.

പറഞ്ഞു വരുന്നത് കനയ്യ കടന്നു വന്നാൽ ബീഹാർ രാഷ്ട്രീയത്തിൽ കോണ്ഗ്രസിന് പുത്തൻ ഉണർവ്വ് ഉണ്ടാക്കും എന്നു കരുതുന്നതിൽ വലിയ കാര്യമില്ലെന്നത് തന്നെ.

ആൾറെഡി ഉണർവ്വ് കൊടുത്തിട്ടുണ്ട് എന്ന് ചുരുക്കം…!! അത് ഇനി പുതുക്കാൻ ഒന്നുമില്ല.

കനയ്യ കുമാറിന് കോണ്ഗ്രെസ്സിലോ ജെ ഡി യു വിലോ ഏത് പാർട്ടിയിൽ വേണമെങ്കിലും ചേരാം.
അത് അയാളുടെ ചോയ്സ് ആണ്.

അതേ സമയം കോണ്ഗ്രസിനെ നിരന്തരം മൂക്കിൽ കയറ്റുന്ന രാജ്ദീപ് സർദേശയി മുതൽ ഉള്ള കോൺഗ്രസ് വിരുദ്ധ ലിബറലുകൾക്ക് കനയ്യ കോൺഗ്രസിൽ പ്രവേശിക്കുമോ എന്ന ആശങ്ക ഉണ്ട്.

അതു കൊണ്ട് തന്നെ ഏതെങ്കിലും കോൺഗ്രസ് നേതാക്കളുമായി കനയ്യ നടത്തുന്ന സൗഹൃദ സംഭാഷണങ്ങൾ പോലും സ്ക്രോളിംഗ് ലൈനിലേക്ക് കയറ്റി വിടുകയാണ്. ഈ ആശങ്കയ്ക്ക് പിന്നിലെ കാരണം യു പി ഇലക്ഷൻ ആണ്.

യു പി കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു മുതൽ പ്രിയങ്കാ ഗാന്ധിയുടെ ക്ളോസ് എയ്ഡ് സന്ദീപ് സിംഗ് വരെ അൾട്രാ ലെഫ്റ്റ് പശ്ചാത്തലത്തിൽ നിന്ന് വരുന്നവർ ആണ്. സന്ദീപ് സിംഗ് JNSU പ്രസിഡന്റും CPI ML ന്റെ വിദ്യാർത്ഥി സംഘടനയായ AISA യുടെ മുൻ നേതാവുമാണ്. മോഹിത് പാണ്ടേ, രിഹായി മഞ്ച് നേതാവായിരുന്ന ഷാനവാസ് ഹുസൈൻ.. തുടങ്ങിയവർ ഒക്കെ ഈ ശ്രേണിയിൽ ഉണ്ട്.

കൗതുകകരമായ മറ്റൊരു വശം, ഒരു വിഭാഗം കോൺഗ്രസുകാരും ഈ ഒഴുക്കിനെ ആശങ്കയോടെയാണ് നോക്കി കാണുന്നു എന്നുള്ളതാണ്. ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ ‘വർഗ്ഗ സമര ‘ സിദ്ധാന്തത്തിനോ ‘കോർപ്പറേറ്റ് വിരുദ്ധ ‘ പ്രക്ഷോഭങ്ങൾക്കോ സ്ഥാനമില്ല എന്നും
റപ്രസെന്റേഷൻ പൊളിറ്റിക്സ് മാത്രമേ ഇവിടെ വാഴുള്ളൂ എന്നുമാണ് അവർ പറഞ്ഞു വെക്കുന്നത്.
ഈ ആശങ്ക അസ്ഥാനത്താണോ അല്ലയോ എന്നറിയുവാൻ യു പി ഇലക്ഷൻ വരെ കാത്തിരിക്കാം..

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x