Art & LiteratureFeature

സിനിമ ഗ്രൂപ്പുകളിലെ രാഷ്ട്രീയം

പ്രതികരണം/ദേവദർഷൻ

“സിനിമ ഗ്രൂപ്പുകൾ സിനിമ മാത്രം ചർച്ച ചെയ്താൽ പോരെ? ” “ആവശ്യമില്ലാത്ത കാര്യങ്ങൾ ചർച്ച ചെയ്ത് ഗ്രൂപ്പിനെ എന്തിനാണ് വഷളാക്കുന്നത്? “

ഇരുന്നൂറോളം കർഷകരുടെ മരണത്തിന് ഇടയാക്കിയ കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ മൂവി സ്ട്രീറ്റ് അടക്കമുള്ള ഒട്ടുമിക്ക സിനിമ ഗ്രൂപ്പുകളും അവരവരുടെ അഭിപ്രായം വ്യക്തമായി പ്രകടിപ്പിച്ചപ്പോൾ ഉയർന്നു കേട്ട ‘നിഷ്കളങ്കമായ’ പ്രതികരണങ്ങളിൽ ചിലതാണിത്.

നട്ടെല്ലുള്ള നിലപാടുകൾ തുറന്ന് പറയുമ്പോൾ ഒരു ഗ്രൂപ്പ്‌ വഷളാകുന്നുവെന്ന തോന്നൽ നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങളുടെ നിഷ്പക്ഷതയുടെ മുഖം മൂടിക്കുള്ളിൽ ഒരു ഗൂഢമായ ഫാസിസ്റ്റ് ചിന്താഗതി കുടിയിരിക്കുന്നുണ്ട്.

ഇനി അതല്ല, മരിക്കുന്നവർ മരിച്ചു വീഴട്ടെ, സമരം ചെയ്യുന്നവർ സമരം ചെയ്യട്ടെ, കൊന്നു തീർക്കുന്നവർ കൊന്നുതീർക്കട്ടെ എനിക്ക് ഭക്ഷണം തരാൻ സ്വിഗിയുണ്ടെന്ന ചിന്തയിലാണ് നിങ്ങളെങ്കിൽ പത്തു വയസിനുമുന്നേ ബുദ്ധിവളർച്ച നിലച്ചുപോയ, പ്രിവിലേജുകൾക്കുള്ളിൽ ഒതുങ്ങിക്കൂടാൻ ആഗ്രഹിക്കുന്ന ഒരു അരാഷ്ട്രീയ വാദിയാണ് നിങ്ങൾ.

കുറച്ചു പേരെങ്കിലും അവരുടെ നിലപാടുമായി തലയുയർത്തി നിൽക്കുന്നത് കാണുമ്പോൾ നിങ്ങളിലെ ഫാസിസ്റ്റിനോ അരാഷ്ട്രീയ വാദിക്കോ നിഷ്പക്ഷത വിളമ്പാൻ വെമ്പൽ കൊള്ളുന്നുണ്ടെങ്കിൽ ആ നിഷ്പക്ഷതയ്ക്ക് പുല്ലു വില പോലും നൽകാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല.

കലയും രാഷ്ട്രീയവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന് അവയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. നിലനിൽക്കുന്ന ഏതൊരു രാഷ്ട്രീയ, സാമൂഹ്യ അവസ്ഥയെയും മാറ്റി മറിക്കാൻ കെൽപ്പുള്ള കനലുള്ളവായാണ് യഥാർത്ഥ കലകൾ.

സിനിമയെ പോലെ ഒരു സമൂഹത്തിന്റെ ഏതൊരു തട്ടിലേയും ജനങ്ങളെ ഒരേപോലെ സ്വാധീനിക്കുന്ന ഒരു കലാരൂപം മറ്റേതുണ്ട്?.

അപ്പോൾ ഇത്രയും വലിയ ഒരു ഒരു രാഷ്ട്രീയ പ്രശ്നം ഉടലെടുക്കുമ്പോൾ സിനിമ പ്രവർത്തകരും നമ്മൾ സിനിമ ആസ്വാദകരുമല്ലാതെ മറ്റാരാണ് പ്രതികരിക്കുക?.

സിദ്ധാർത്തും GV പ്രകാശും വീട്രിമാരനും സലിം കുമാറും ഉൾപ്പടെയുള്ള നിരവധി പേരുടെ ഉശിരുള്ള, ആർക്കും മുന്നിലും തല കുനിക്കാത്ത നിലപാടുകൾ തരുന്ന ഊർജം ചെറുതൊന്നുമല്ല.

മറ്റേതൊരു രാജ്യത്ത് സംഭവിച്ചാലും ഇന്ത്യയെ ഒരിക്കലും ഒരു ഏകാധിപതിക്ക് ഭരിക്കാൻ കഴിയില്ലെന്ന വിശ്വാസമാണ് ഇവരുടെ വാക്കുകൾ തരുന്നത്.

ഇനി ‘രാഷ്ട്രീയം’ എന്ന വാക്കാണ് നിങ്ങളുടെ ‘നിഷ്കളങ്ക’ മനസ്സിനെ കുത്തി നോവിക്കുന്നതെങ്കിൽ, നിഷ്പക്ഷരേ.. നിങ്ങൾ മനസിലാക്കിയതിനേക്കാൾ അപ്പുറത്താണ് ആ വാക്കിന്റെ അർത്ഥം സ്ഥിതി ചെയ്യുന്നത്.

നിങ്ങൾ കണ്ടതും മനസിലാക്കിയതുമായ മൂന്നാംകിട കക്ഷി രാഷ്ട്രീയത്തിന്റെ കള്ളത്തരങ്ങളുടെയും കൊള്ളരുതായ്മകളുടെയും വെളിച്ചത്തിൽ ആ വാക്കിന്റെ അർത്ഥം കണ്ടെത്താൻ ശ്രമിക്കരുത്.

നൂറ്റാണ്ടുകളോളം അടിമകളായിരുന്ന ഇന്ത്യക്കാർ എങ്ങനെ സ്വാതന്ത്രരയെന്ന സംശയം എപ്പോഴെങ്കിലും വരികയാണെങ്കിൽ ചരിത്രതാളുകൾ അല്പമൊന്ന് മറിച്ചിട്ട് നോക്കുക.

അവിടെ നമ്മുടെ പൂർവികരിൽ പലരുടെയും ചോര കൊണ്ട് ‘രാഷ്ട്രീയം ‘ എന്ന വാക്കിനെ സുന്ദരമായി നിർവചിച്ചിണ്ടാവും. സിനിമ ഗ്രൂപ്പുകൾ എന്തിന് തങ്ങളുടെ നിലപാടുകൾ പറയുന്നുവെന്ന് അന്ന് നിങ്ങൾക്ക് മനസിലാകും..

കലാകാരന്മാർ പൊളിറ്റിക്കൽ ആവുന്നതിനേക്കാൾ ഭംഗി മറ്റെന്തിനാണ് ഈ ലോകത്തുള്ളത് !

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x