ഫോക്കസ് വക്റ ഡിവിഷന് പുതിയ നേതൃത്വം
ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന് കീഴിലുള്ള ഫോക്കസ് വക്റ ഡിവിഷന് 2021-23 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഒമ്പത് സെക്രട്ടേറിയേറ്റ് അംഗങ്ങളും മൂന്ന് എകസ്യൂട്ടീവ് ഭാരവാഹികളുമടക്കം പന്ത്രണ്ടംഗ കമ്മറ്റിയാണ് നിലവില്‍ വന്നത്.
ഡിവിഷണല്‍ ഡയറക്ടറായി റഫീഖ് കാരാട്, ഡിവിഷണല്‍ ഓപറേഷന് മാനേജരായി എം ആര് ഫഹ്സിര്‍ റഹ്മാന്, ഡിവിഷണല്‍ ഫിനാന്‍സ് മാനേജരായി എഞ്ചി. കെ മുഹമ്മദ് ഷാഫി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികളായി മൊയ്തീന് ഷാ (ഡെപ്യൂട്ടി ഡയറക്ടര്‍), നിജാസ് കല്ലട (അഡ്മിന് മാനേജര്‍), ജറീഷ് കല്ലട (വെല്‍ഫയര്‍ മാനേജര്‍), ബി ഫൈസല്‍ (എച്ച് ആര് മാനേജര്‍), സജിത്ത് സി അബ്ദുല്ല (മാര്‍ക്കറ്റിംഗ് മാനേജര്‍), വി കെ റഈസ് (ഇവന്റ് മാനേജര്‍) എന്നിവര്‍ സെക്രട്ടേറിയേറ്റ് അംഗങ്ങളായും മുഹമ്മദ് ഹിഷാം, മഹ്ഷൂഖ് കരിപ്പ്, കെ പി മുഹമ്മദ് ഷംസീര്‍ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും ഹാരിസ് പി ടി എടവണ്ണ, അമീനുര്‍റഹ്മാന്‍ എ എസ്, മൊയ്തീന് ഷാ എന്നിവര്‍ റീജ്യണല്‍ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.
വക്റ വെളിച്ചം ഓഫീസില്‍ വെച്ച് നടന്ന ഇലക്ഷന് ഫോക്കസ് കേന്ദ്ര കമ്മറ്റി ഭാരവാഹികളായ ഫാഇസ് എളയോടന്‍, അനീസ് അബ്ദുല്‍ അസീസ് എന്നിവര്‍ ഇലക്ഷന് നിയന്ത്രിച്ചു. അഡ്മിന് മാനേജര്‍ ഹമദ് ബിന്‍ സിദ്ധീഖ്, ഇബ്രാഹിം സ്വലാഹി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS